കാല്‍പ്പന്തുകളിയിലെ കിരീടമില്ലാത്ത രാജാവാണ് ബാഴ്‌സലോണ താരം ലയണല്‍ മെസി. അര്‍ജന്റീനിയന്‍ ഇതിഹാസം നിരവധി തവണയാണ് സ്വന്തം ക്ലബായ ബാഴ്സലോണയ്ക്ക് വേണ്ടി ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചത്. മെസിയുടെ കാലില്‍ പന്ത് കിട്ടിയാല്‍ പന്ത് തട്ടിയെടുക്കാന്‍ എതിര്‍ ടീമിലെ താരങ്ങള്‍ കുറിച്ച് വിയര്‍ക്കാറുണ്ട്. പലപ്പോഴും രണ്ടും മൂന്നു പേര്‍ വളഞ്ഞിട്ടാണ് മെസ്സിയെ ഫൗള്‍ ചെയ്ത് പന്ത് പിടിച്ചെടുക്കുന്നത്.
എതിരാളികള്‍ക്ക് മാത്രമല്ല മെസിക്ക് പന്ത് കിട്ടിയാല്‍ നായ ആണെങ്കിലും പന്ത് തട്ടിയെടുക്കാന്‍ കുറച്ച് കഷ്ടപ്പെടും. നായയും മെസിക്ക് മുമ്പില്‍ പെട്ട് പോയ അവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തന്റെ വളര്‍ത്തുനായ ഹള്‍ക്കിനൊപ്പമുള്ള മെസ്സിയുടെ വീഡിയോ നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകരുടെ മനസ് കീഴടക്കിയത്. തന്റെ നായ ഹള്‍ക്കിനെ മെസി വട്ടം കറക്കുന്നതാണ് വീഡിയോ.
മെസിയില്‍ നിന്നു പന്ത് തട്ടാന്‍ ഹള്‍ക്ക് തലങ്ങും വിലങ്ങും ഓടി പഠിച്ച പതിനെട്ട് അടവും പയറ്റുന്നുണ്ടെങ്കിലും രക്ഷയില്ല. ഹള്‍ക്കിന്റെ തലയ്ക്ക് മുകളിലൂടെയും ഇടയിലൂടെയും പന്ത് കാലില്‍ നിയന്ത്രിച്ച് മെസി ഫുട്ബോള്‍ ലോകത്ത് വീണ്ടും താരരമായിരിക്കുകയാണ്. മെസിയുടെ ഭാര്യ തന്നെയാണ് വീഡിയോ ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലാകുകയും ചെയ്തു.
റഷ്യന്‍ ലോകകപ്പിന് ശേഷം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ് താരം. റഷ്യന്‍ ആരാവങ്ങള്‍ക്ക് അവസാനം കുറിച്ചതോടെ തന്റെ ക്ലബ്ബായ ബാഴ്സലോണയ്ക്കൊപ്പം മറ്റൊരു മികച്ച സീസണ്‍ ലക്ഷ്യമിടുകയാണ് മെസി. മുഖ്യ എതിരാളിയായ പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതോടെ സ്പെയിനില്‍ ഇനി മെസിയുടെ ആധിപത്യമായിരിക്കും. റയല്‍ കുത്തകയാക്കി വച്ചിരിക്കുന്ന ചാംപ്യന്‍സ് ലീഗ് കിരീടം ബാഴ്സയ്ക്ക് വേണ്ടി നേടുകയാണ് താരത്തിന്റെ പ്രധാന ലക്ഷ്യം.
Leave a Comment