ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തനിക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നെന്നും അത് എതിര്‍ത്തതിനെ തുടര്‍ന്ന് എട്ടുമാസത്തോളം സിനിമ ഇല്ലാതെ വന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി അദിതി റാവു ഹൈദരി. ഈ സാഹചര്യത്തില്‍ തളര്‍ന്നുപോയെന്നും എന്നാല്‍ അതില്‍ നിന്നും കരകയറിയെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.
‘എന്റെ സിനിമ നഷ്ടപ്പെട്ടു, ഒരുപാട് കരഞ്ഞു. എനിക്ക് അതില്‍ പശ്ചാത്തപമില്ല. പക്ഷേ ഞാന്‍ കരഞ്ഞതും അസ്വസ്ഥയായതും സിനിമ പോയതുകൊണ്ടല്ല. കാസ്റ്റിങ് കൗച്ച് എന്നത് സത്യമാണെന്നും പെണ്‍കുട്ടികളെ ഇങ്ങനെയാണ് സമീപിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലുമാണ്.’
‘എന്റെ മുഖത്ത് നോക്കി അങ്ങനെ ചോദിക്കാന്‍ വരെ അവര്‍ ധൈര്യപ്പെട്ടു. ആ സംഭവം കഴിഞ്ഞ് പിന്നീട് എട്ടുമാസത്തോളം എനിക്ക് ഒരു സിനിമയും ലഭിച്ചില്ല. പക്ഷേ ആ തീരുമാനം എന്നെ കൂടുതല്‍ മാനസികമായി ബലം നല്‍കി.’
‘സ്വയം തീരുമാനമെടുക്കാന്‍ കഴിവുള്ളവരാകണം സ്ത്രീകള്‍. ഇന്‍ഡസ്ട്രിയില്‍ ഇതൊരു കെണിയാണ്. ഇങ്ങനെ ചെയ്താലേ സിനിമ കിട്ടൂ എന്ന ഭയമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ കഴിവില്‍ സ്വയം വിശ്വാസമുണ്ടെങ്കില്‍. നല്ല സിനിമകള്‍ തേടിയെത്തും.’-അദിതി പറഞ്ഞു,
പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദിതി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ യേ സാലി സിന്ദഗി കരിയറിലെ ബ്രേക്ക് ആയി. മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനം ആണ് പുതിയ ചിത്രം.
Leave a Comment