മറഡോണയുടെ പോസ്റ്റര്‍ തലതിരിച്ച് ഒട്ടിച്ചയാളാട് ടോവിനോയ്ക്ക് പറയാനുള്ളത്…!

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്റര്‍ പൊല്ലാപ്പായി. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റര്‍ ടൊവിനോ ഷെയര്‍ ചെയ്യുകയും ചെയ്തു.

വ്യത്യസ്തമായ പോസ്റ്റര്‍ എന്ന പേരില്‍ ഒരാരാധകന്‍ സിനിമാ പാരഡൈസോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം. ”പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്. ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്. ”
ചിത്രം ഷെയര്‍ ചെയ്ത് ടൊവിനോ കുറിച്ചത് ഇങ്ങനെ; അതെ, മറഡോണ തലതെറിച്ചൊരു തലവനാ..(ഇനിയും ഉരുണ്ടാല്‍ ചെളി പുരളും) പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതുമാത്രം വരുത്തണേ.

pathram:
Related Post
Leave a Comment