വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; ഒന്നരക്കോടിയുടെ സ്വര്‍ണ ബിസ്‌കറ്റുമായി ജ്വല്ലറി ഉടമ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ ബിസ്‌കറ്റ് വേട്ട. ദുബായിയില്‍ നിന്ന് സ്വര്‍ണ്ണ ബിസ്‌കറ്റുമായി വന്ന കണിയാപുരം ഗോള്‍ഡ്സൂക് ജ്വല്ലറി ഉടമ അഷ്റഫാണ് പിടിയിലായത്. ഒന്നരക്കോടിയുടെ സ്വര്‍ണ്ണ ബിസ്‌കറ്റാണ് അനധികൃതമായി ഇയാള്‍ കൊണ്ടു വന്നത്.

44 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് കൈവശം ഉണ്ടായിരുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണ കടത്ത് ലോബിയിലെ പ്രധാനിയാണ് അഷ്റഫെന്നാണ് പോലീസ് നിഗമനം. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടിയിലായത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

pathram desk 1:
Related Post
Leave a Comment