ഹനാനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍; കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലായേക്കും

കൊച്ചി: തമ്മനത്ത് മീന്‍ വില്‍പ്പന നടത്തിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍. ഫെയ്സ്ബുക്കില്‍ ഹനാനെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിയ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നായാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിശ്വന്‍ ചെറായി എന്ന പേരിലാണ് ഇയാള്‍ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടായേക്കുമെന്നാണ് സൂചനകള്‍.

ഹനാനെ അധിക്ഷേപിച്ച് ആദ്യമായി ഫെയ്സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ നൂറുദ്ദീന്‍ ഷെയ്ക്കിനെ കൊച്ചി പോലീസ് പിടികൂടി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇയാളാണ് ഹനാന്‍ മീന്‍കച്ചവടം നടത്തുന്നത് സിനിമാ പ്രമോഷന് വേണ്ടിയാണെന്നും മറ്റുമുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിവച്ചത്. അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത നൂറുദ്ദീന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്റെ നിര്‍ദേശ പ്രകാരമാണ് ഇപ്രകാരം ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നു.

ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

pathram desk 1:
Related Post
Leave a Comment