പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന് തുടക്കം

കൊച്ചി:പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ചിത്രീകരണം ആരംഭിച്ചു. കാഞ്ഞിരപള്ളിയിലാണ് ആദ്യ ഷെഡ്യൂള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

മോഹന്‍ലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ല്‍ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’. ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. 31 വര്‍ഷങ്ങള്‍ക്കുശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് എത്തുമ്പോള്‍ അത് ഒരു ഡോണിന്റെ കഥയല്ലെന്ന് എടുത്തു പറയേണ്ടതാണ്. പേരില്‍ മാത്രമേ സിനിമയ്ക്ക് മോഹന്‍ലാലിന്റെ സിനിമയുമായി സാമ്യമുളളൂ.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററില്‍ ഇതൊരു ഡോണ്‍ സ്റ്റോറിയല്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ സംഘട്ടനം സൂപ്പര്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്നാണ്. അതിനാല്‍ തന്നെ സംഘട്ടന രംഗങ്ങള്‍ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നതില്‍ സംശയം വേണ്ട.ക്യാമറ അഭിനന്ദന്‍ രാമാനുജന്‍. സംഗീതം ഗോപി സുന്ദറിന്റേതാണ്. എഡിറ്റിങ് വിവേക് ഹര്‍ഷനാണ്.
ആദ്യ ചിത്രമായ ‘ആദി’യില്‍ തന്നെ കൈയ്യടി നേടിയ പ്രകടനമായിരുന്നു പ്രണവിന്റേത്. ചിത്രം സമ്മിശ്ര പ്രതികരണം നേടിയപ്പോള്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

”നിങ്ങളെ പോലെ എനിക്കും ഏറെ സന്തോഷം പകരുന്ന ഒരു വാര്‍ത്ത നിങ്ങളോട് പങ്കു വയ്ക്കുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് മുളകുപ്പാടം ഫിലിംസാണ്. ‘രാമലീല’ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ജൂണ്‍ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”, പുതിയ ചിത്രമായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ പ്രഖ്യാപിച്ച് കൊണ്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7