കൊച്ചി: തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ആദ്യം പുകഴ്ത്തിയ സോഷ്യല്‍ മീഡിയ തന്നെ ഹനാനെതിരെ വന്‍ തോതില്‍ കുപ്രചരണം നടത്തുകയാണ് ഇപ്പോള്‍. ഇതിന് പിന്നില്‍ ചില സംഘടിത ശക്തികളാണെന്നാണ് വിവരം. ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരത്തില്‍ കുപ്രചരണം നടത്തുന്നത്.
മീന്‍ വിറ്റപ്പോഴും മാധ്യമങ്ങളെ കണ്ടപ്പോഴും തട്ടമിടാത്തത് എന്താണെന്ന് ചോദിച്ചുള്ള ആക്രമണങ്ങളായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നിരുന്നത്. പിന്നീട് സംഘടിതമായി ഹനാന്‍ കള്ളം പറയുന്നുവെന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു. ഫ്രീതിങ്കേഴ്‌സ്, റൈറ്റ് തിങ്കേഴ്‌സ്, ഗള്‍ഫ് മലയാളി തുടങ്ങി ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ കൂടിയാണ് കൂടുതലായും ആക്രമണം തുടരുന്നത്.
കേരള പോലീസിന്റെ സൈബര്‍ സുരക്ഷ വിഭാഗം ഹനാനെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരെ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്.
Leave a Comment