‘സിനിമയൊന്നും ഇല്ലാതിരിക്കുന്ന നിങ്ങള്‍ക്ക് അവധി ആഘോഷിക്കാന്‍ പണമുണ്ടോ?’ പരിഹസിച്ച ആരാധകന് അഭിഷേക് ബച്ചന്‍ കൊടുത്ത മറുപടി

വിവാഹ ശേഷം സിനിമയിലേക്ക് സജീവ തിരിച്ചുവരവ് നടത്തിയ ഐശ്വര്യ റായ്ക്ക് സിനിമകളുടെ തിരക്കേറുകയാണ്. എന്നാല്‍ പേരിന് ഒരു സിനിമ പോലും ഇല്ലാതെ ഇരിക്കുകയാണ് അഭിഷേക് ബച്ചന്‍. നിരവധി പേരാണ് സിനിമയില്‍ അവസരമൊന്നുമില്ലാതെ നില്‍ക്കുന്ന അഭിഷേക് ബച്ചനെ കളിയാക്കി രംഗത്തെത്താറുണ്ട്. സോഷ്യല്‍മീഡിയയില്‍ പരിഹാസവുമായി എത്തുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കാനും താരം മടിക്കില്ല.

കഴിഞ്ഞ ദിവസം വിദേശത്ത് അവധി ആഘോഷിക്കുന്ന അഭിഷേകിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മൂന്ന് വര്‍ഷങ്ങളായി സിനിമ ഇല്ലാതെ ഇരിക്കുന്ന അഭിഷേകിന് അവധി ആഘോഷിക്കാന്‍ പണമുണ്ടോ എന്ന് ചോദിച്ച് ഒരാള്‍ പരിഹസിച്ചു. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട അഭിഷേക് മറുപടിയുമായി രംഗത്തെത്തി.

‘സാര്‍, എനിക്ക് ഒരുപാട് ബിസിനസുകളുണ്ട്. അഭിനയത്തില്‍ നിന്ന് സിനിമാ നിര്‍മാണത്തിലേക്ക് ഞാന്‍ മാറിയിരിക്കുന്നു. സ്പോര്‍ട്സും അവയിലൊന്നാണ്’ അഭിഷേക് മറുപടി നല്‍കി.

അഭിഷേകും ഐശ്വര്യയും തമ്മില്‍ അകല്‍ച്ചയിലാണെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. വിമാനത്താവളത്തില്‍ ഇരുവരും വേറിട്ട് നടക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു പ്രചരണം. അഭിഷേക് കുറച്ച് മുന്‍പിലും ഐശ്വര്യ മകള്‍ ആരാധ്യയ്ക്കൊപ്പം അല്‍പം പിറകിലുമാണ് നടക്കുന്നത്. വാര്‍ത്ത കണ്ട അഭിഷേക് പ്രതികരണവുമായി രംഗത്തെത്തി.

ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുക. സ്ഥിരമായി വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന്റെ ആവശ്യകത മനസിലാകും. പക്ഷേ, അത് സത്യസന്ധമായും നീതിയുക്തമായും ചെയ്താല്‍ മാത്രമേ അഭിനന്ദനം അര്‍ഹിക്കുകയുള്ളു, നന്ദി’അഭിഷേക് ട്വീറ്റ് ചെയ്തു.

pathram desk 1:
Related Post
Leave a Comment