എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂട്ട കടി!!! മൂട്ട കടിയേറ്റ ചിത്രം സഹിതം പോസ്റ്റ് ചെയ്ത് യാത്രക്കാരി

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂട്ട കടി. യാത്രക്കാരി മൂട്ടയുടെ കടിയേറ്റ ചിത്രമടക്കം ട്വീറ്റ് ചെയ്തത് എയര്‍ ഇന്ത്യക്ക് തിരിച്ചടിയായി. അമേരിക്കയില്‍നിന്ന് കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് വിമാനത്തിലെത്തിയ സൗമ്യ ഷെട്ടി മൂട്ടയുടെ കടിയേറ്റ കൈയുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മറ്റൊരു മുംബൈ-ന്യൂവാര്‍ക്ക് വിമാനത്തിലും ഇതേ പോലുള്ള മൂട്ടശല്യം വ്യാഴാഴ്ച അനുഭവപ്പെട്ടിരുന്നു. ഒരു ചെറിയ കുട്ടിക്കായിരുന്നു അന്ന് മൂട്ടകടിയേറ്റിരുന്നത്. ബിസിനസ് ക്ലാസിലാണ് ഇവര്‍ യാത്ര ചെയ്തത്.

അതേസമയം മൂട്ടശല്യം അനുഭവപ്പെട്ട വിമാനങ്ങളില്‍ ഇത് പരിഹരിക്കുന്നതിന് നടപടി കൈക്കൊണ്ടുവെന്നാണ് എയര്‍ ഇന്ത്യ ഒഫീഷ്യല്‍ പ്രതികരിച്ചു. മൂട്ടകളെ പുകച്ച് പുറത്ത് ചാടിച്ചുവെന്നും സീറ്റ് കവര്‍ മൂട്ട വിമുക്തമാക്കിയെന്നുമാണ് എയര്‍ ഇന്ത്യ വക്താവ് വിശദീകരിച്ചിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment