മുസ്ലീങ്ങളേക്കാള്‍ രാജ്യത്ത് സുരക്ഷിതര്‍ പശുക്കളാണെന്ന്’ തരൂര്‍, പ്രതിഷേധവുമായി ബിജെപി

ശശി തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. രാജ്യത്ത് മിക്ക പ്രദേശങ്ങളിലും മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണ് എന്ന തരൂരിന്റെ ട്വീറ്റാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ ഇന്ത്യയില്‍ സമുദായിക സംഘര്‍ഷങ്ങള്‍ കുറയുന്നതായി അവകാശപ്പെടുന്നു. പക്ഷേ യഥാര്‍ത്ഥ്യങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ലെന്നും ആണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

മുന്‍പ് തരൂര്‍ നടത്തിയ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്ന പരാമര്‍ശവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു അതിനു പിന്നാലെയാണ് അടുത്ത പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തെ തുടര്‍ന്ന് തരൂരിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തരൂരിന്റെ ഓഫീസില്‍ ബിജെപി പ്രവര്‍ത്തകര്‍ കരിഓയില്‍ പ്രയോഗവും റീത്ത് വച്ചുള്ള പ്രതിഷേധവും നടത്തുകയുണ്ടായി.

ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെ ശക്തമായി വിമര്‍ശിച്ച് കൊണ്ടുള്ള തരൂരിന്റെ പുതിയ പരാമര്‍ശത്തിനെതിരെയും ബിജെപി പ്രവര്‍ത്തകര്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ളാണ് ഇപ്പോള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment