ആലപ്പുഴ: കര്‍ക്കിടകം പിറന്നതോടെ ക്ഷേത്രങ്ങളും വീടുകളുമെല്ലാം രാമായണ പാരായണത്തിന്റെ ഭക്തിസാന്ദ്രമായ ഈണം കേട്ടാണ് ഉണരുന്നത്. സമീപകാലത്ത് വിശ്വാസി സമൂഹത്തില്‍ നിന്നു ലഭിക്കുന്ന വന്‍ പിന്തുണകൂടി കണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികളും രാമായണ മാസാചരണത്തിനു ആഹ്വാനം ചെയ്തത്. എന്നാല്‍ പാര്‍ട്ടികള്‍ക്കുള്ളില്‍ രണ്ടഭിപ്രായം ശക്തമായതോടെ സിപിഎമ്മും കോണ്‍ഗ്രസും ആചരണത്തില്‍ നിന്നും പിന്‍വാങ്ങി.
എന്നാല്‍ വിവാദങ്ങള്‍ കെട്ടടങ്ങിയതിനു പിന്നാലെ സിപിഎം നേതാവും കായംകുളം എംഎല്‍എയുമായ പ്രതിഭ, രാമായണ പാരായണം നടത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കസവുമുണ്ടുടുത്ത് ഈറന്‍ മുടിയഴിച്ചിട്ട് നിലത്തിരുന്നു രാമായണം വായിക്കുന്ന പ്രതിഭയുടെ ഭക്തിസാന്ദ്രമായ രാമായണ പാരായണം പുതുതലമുറ ഏറ്റെടുത്തു കഴിഞ്ഞു. ”രാമായണ മാസാചരണത്തിനു തുടക്കമായി. നന്മകള്‍ പ്രചരിപ്പിക്കുന്നതിന് ആകട്ടെ ഓരോ വിശ്വാസവും…. വായനയും” എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ വീഡിയോ കാണാം.
എംഎല്‍എ തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ കൊണ്ടു തന്നെ വീഡിയോ വൈറലായി. എംഎല്‍എയെ അഭിനന്ദിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Leave a Comment