ജോലി വാഗ്ദാനം ചെയ്ത് 22കാരിയെ 40 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത് നാലു ദിവസം!!! രണ്ടു പേര്‍ അറസ്റ്റില്‍

ഹരിയാന: ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നാലു ദിവസം തടവിലാക്കിയശേഷം 40 പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് 22 കാരിയായ പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഛണ്ഡിഗഡ് പൊലീസ് കേസെടുത്തു.

ബലാത്സംഗം ചെയ്ത 40 പേരില്‍ ഒരാള്‍ തന്റെ ഭര്‍ത്താവിന് അറിയാവുന്ന വ്യക്തിയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. മോണി ഹില്‍സിലെ ഗസ്റ്റ് ഹൗസില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് ഇയാളാണ് വാഗ്ദാനം ചെയ്തത്. ഇതനുസരിച്ചാണ് ഗസ്റ്റ് ഹൗസിലെത്തിയത്. അവിടെയെത്തിയ തന്നെ മുറിയില്‍ നാലു ദിവസം അടച്ചിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പരാതിയില്‍ പറയുന്നു.

ജൂലൈ 15 മുതല്‍ 18 വരെ തന്നെ തടവിലാക്കി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിലുളളതെന്ന് ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് സതീഷ് കുമാര്‍ പറഞ്ഞു. ഓരോ ദിവസം 8 മുതല്‍ 10 പേര്‍വരെ ബലാത്സംഗം ചെയ്തു. ജൂലൈ 18 നാണ് പെണ്‍കുട്ടി അവിടെനിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസിലെ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം നടക്കുകയാണ്.

pathram desk 1:
Related Post
Leave a Comment