വീണ്ടും പി.സി. ജോര്‍ജ്; ഇത്തവണ കമ്മീഷണറായി; വീഡിയോ… കാണാം…

കൊച്ചി: വിവാദങ്ങളിലൂടെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയുന്നയാളാണ് പി.സി. ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ ദിവസവും പാലിയേക്കര ടോള്‍ പ്ലാസയില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ വീഡിയോ പ്രചരിച്ചും പി.സി. വാര്‍ത്തകളില്‍ ഇടംനേടി. രാഷ്ട്രീയത്തില്‍ മാത്രമല്ല, ഇതിന് മുന്‍പ് സിനിമയിലും പി.സി. മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും തകര്‍പ്പന്‍ സീനുമായി പൂഞ്ഞാര്‍ എംഎല്‍എ തരംഗമാകുന്നു.

ജയറാം നായകനായ അച്ചായന്‍സ് എന്ന ചിത്രത്തില്‍ പ്രധാന വേഷം പിസി കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ, തീക്കുച്ചിയും പനിത്തുളിയും എന്ന ചിത്രത്തിലൂടെ പൊലീസ് കമ്മീഷണറായി എത്തുകയാണ് പിസി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടി.എ മജീദ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നൗഫല്‍ദീനാണ്. കൃഷ്ണകുമാര്‍, ബിനീഷ് ബാസ്റ്റിന്‍, അഭയദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു സുപ്രധാന സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണവും അതിന്റെ ഭാഗമായി വരുന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ പുറത്തുവിട്ട ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ചിത്രം തിയേറ്ററുകളിലെത്തും.

pathram:
Related Post
Leave a Comment