ടോള്‍ ചോദിച്ചതില്‍ ക്ഷുഭിതനായി പാലിയേക്കര ടോള്‍ പ്ലാസ പി.സി ജോര്‍ജ് എം.എല്‍.എയും സംഘവും ചേര്‍ന്ന് അടിച്ചു തകര്‍ത്തു

തൃശൂര്‍: ടോള്‍ ചോദിച്ചതില്‍ ക്ഷുഭിതനായി പി.സി.ജോര്‍ജ് എം.എല്‍.എയും സംഘവും പാലിയേക്കര ടോള്‍ പ്‌ളാസയില്‍ അഴിഞ്ഞാടി. ടോള്‍ പ്‌ളാസയിലെ ടോള്‍ ബാരിയറും ഇവര്‍ തകര്‍ത്തു. ടോള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോര്‍ജും മറ്റ് നേതാക്കളും. ടോള്‍ പ്‌ളാസയിലെത്തിയപ്പോള്‍ വാഹനം നിറുത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ടോള്‍ അടച്ച ശേഷം യാത്ര തുടരാമെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാല്‍, ഇതില്‍ ക്ഷുഭിതനായ ജോര്‍ജ് കാറില്‍ നിന്ന് ഇറങ്ങിവന്ന് പ്‌ളാസയിലെ ടോള്‍ ബാരിയര്‍ വലിച്ച് ഒടിച്ചു. ടോള്‍ ബൂത്തിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളോട് ജോര്‍ജും കൂട്ടരും ആക്രോശിക്കുകയും ചെയ്തു. പിന്നാലെ ജോര്‍ജും സംഘവും കാറില്‍ കയറിയിപ്പോകുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment