വീണ്ടും എസ്ഡിപിഐ ആക്രമണം; കോഴിക്കോട് എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: മേപ്പയൂര്‍ അരിക്കുളം കാരയാട്ട് എസ്എഫ്‌ഐ നേതാവിനെ വെട്ടേറ്റു. എസ്.എഫ്.ഐ. കൊയിലാണ്ടി ഏരിയ സെക്രട്ടേറിയറ്റംഗവും കാരയാട് ലോക്കല്‍ സെക്രട്ടറിയുമായ തണ്ടയില്‍ താഴമരുതിയാട്ടുചാലില്‍ വിഷ്ണുവിന് (20) ആണ് പരിക്കേറ്റത്. ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയിലായി. കാരാട് സ്വദേശി മുഹമ്മദിനെ ആണ് മേപ്പയ്യൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

തിങ്കളാഴ്ച രാത്രി പത്തോടെ വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം. വിഷ്ണുവിന്റെ മുഖത്ത് മുളകുപൊടി വിതറി വെട്ടുകയായിരുന്നു. വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഭിമന്യു വധത്തില്‍ എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധപ്രകടനവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ.യുമായി പ്രശ്‌നം നിലനിന്നിരുന്നു. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ. ജില്ലാനേതൃത്വം ആരോപിച്ചു. കൂടുതല്‍ സംഘര്‍ഷമൊഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചു.

pathram:
Related Post
Leave a Comment