‘തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല’, ശശി തരൂരിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ആര്‍എസ്എസിനെതിരായ ആ വിമര്‍ശനം ആവര്‍ത്തിക്കുന്നുവെന്ന് വി.ടി ബല്‍റാം

തിരുവനന്തപുരം: ഇന്ത്യയെ ഒരു ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം എന്ന് തുറന്ന് പറഞ്ഞതിന്റെ പേരില്‍ ശശി തരൂര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ.ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഇട്ട ഈ ഫേസ്ബുക്ക് പോസ്റ്റില്‍ താനും ‘ഹിന്ദു പാക്കിസ്ഥാന്‍’ എന്ന പ്രയോഗം ഉപയോഗിച്ചിട്ടുണ്ടെന്നും പിന്നീട് പലയാവര്‍ത്തി പ്രസംഗങ്ങളില്‍ ഉപയോഗിച്ചിട്ടുമുണ്ടെന്നും വി.ടി ബല്‍റാം പറയുന്നു.

ഡോ. ശശി തരൂരിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ആര്‍.എസ്.എസിനെതിരായ ആ വിമര്‍ശനം ആവര്‍ത്തിക്കുന്നെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുഎല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണനയുള്ള, സ്റ്റേറ്റ് മതകാര്യങ്ങളില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കുന്ന ഒരു മതേതര രാജ്യമാവുക എന്നതാണ് ഇന്ത്യ മുന്നോട്ടു വക്കുന്ന ആശയം.

സര്‍ഫാസി വിരുദ്ധ സമരനേതാക്കളായ പി.ജി മാനുവലും വി.സി ജെന്നിയും അറസ്റ്റില്‍; അറസ്റ്റ് പ്രീതാ ഷാജിയുടെ വീടിന്റെ ജപ്തി തടഞ്ഞതിന്റെ പേരില്‍മത, ജാതി, ഭാഷ, വര്‍ഗ, വര്‍ണ്ണ ബഹുസ്വരതാ ബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് മുന്നിലുള്ള ഏക സാധ്യതയും ഇതിലേതിന്റെയെങ്കിലും പക്ഷം പിടിക്കാത്ത ഒരു മതേതര രാജ്യമാവുക എന്നതാണ്.

എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് മതരാജ്യങ്ങളുടെ സങ്കല്‍പ്പം. ഭൂരിപക്ഷ മതത്തിന് സ്റ്റേറ്റിന്റെ പ്രത്യേക പരിഗണന ലഭിക്കുന്ന മതരാജ്യങ്ങളില്‍ മറ്റ് ന്യൂനപക്ഷ മതസ്ഥര്‍ സ്വാഭാവികമായിത്തന്നെ രണ്ടാം കിട പൗരന്മാരാവുന്നു.

ഇത്തരം മതരാജ്യങ്ങള്‍ക്ക് നമുക്ക് ചൂണ്ടിക്കാണിക്കാന്‍ തൊട്ടയല്‍പ്പക്കത്തുള്ള ഉദാഹരണങ്ങളാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനമൊക്കെ. ആ നിലക്ക് പാക്കിസ്ഥാന്‍ ഇന്ത്യക്ക് ഒരു പാഠമാണ്; ഇന്ത്യ എന്താകണം എന്നതിന്റെയല്ല എന്താകരുത് എന്നതിന്റെ പാഠമെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ‘ഹിന്ദു പാകിസ്താന്‍’ ആകുമെന്ന് തിരുവനന്തപുരത്തു തരൂര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തുടര്‍ന്ന് തരൂരിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തു വന്നിരുന്നു.

ഒരു ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട രാജ്യമാണ് പാക്കിസ്ഥാന്‍ എന്നും അവിടെ ന്യൂനപക്ഷങ്ങള്‍ അവകാശനിഷേധം അനുഭവിക്കുന്നുണ്ടെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ തരൂര്‍ പറഞ്ഞിരുന്നു.

എന്നാല്‍ അത്തരമൊരു കാര്യം ഇന്ത്യ അംഗീകരിക്കാത്തത് കൊണ്ടാണ് ഈ രാജ്യം വിഭജിക്കേണ്ടി വന്നത്. എന്നാല്‍ ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഹിന്ദുരാഷ്ട്രം എന്ന വാദം പാക്കിസ്ഥാന് സമാനമാണ്. അതായത്, ഭൂരിപക്ഷ മതത്തിന് ആധിപത്യമുള്ള ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൌരന്മാരാക്കുക എന്നാതാണ് സംഭവിക്കുക. അത് ഒരു ഹിന്ദു പാകിസ്ഥാനാണ്.

ഹിന്ദുവായിരിക്കുന്നതില്‍ അഭിമാനിക്കുന്ന തന്നെപ്പോലുള്ള നിരവധി പേര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഹിന്ദു വിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോള്‍ തന്നെ അസഹിഷ്ണുതയുടേതായ ഒരു മതരാജ്യത്തെ അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ട്, അതൊരു ഹിന്ദു പാക്കിസ്ഥാനായി മാറാതിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട് എന്നും തരൂര്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യയെ ഒരു ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം എന്ന് തുറന്ന് പറഞ്ഞതിന്റെ പേരില്‍ എന്തിനാണ് എഴുത്തുകാരനും പാര്‍ലമെന്റേറിയനുമായ ഡോ. ശശി തരൂര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്നതെന്ന് മനസ്സിലാവുന്നില്ല. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണനയുള്ള, സ്റ്റേറ്റ് മതകാര്യങ്ങളില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കുന്ന ഒരു മതേതര രാജ്യമാവുക എന്നതാണ് ഇന്ത്യ മുന്നോട്ടു വക്കുന്ന ആശയം. മത, ജാതി, ഭാഷ, വര്‍ഗ, വര്‍ണ്ണ ബഹുസ്വരതാ ബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് മുന്നിലുള്ള ഏക സാധ്യതയും ഇതിലേതിന്റെയെങ്കിലും പക്ഷം പിടിക്കാത്ത ഒരു മതേതര രാജ്യമാവുക എന്നതാണ്. എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് മതരാജ്യങ്ങളുടെ സങ്കല്‍പ്പം. ഭൂരിപക്ഷ മതത്തിന് സ്റ്റേറ്റിന്റെ പ്രത്യേക പരിഗണന ലഭിക്കുന്ന മതരാജ്യങ്ങളില്‍ മറ്റ് ന്യൂനപക്ഷ മതസ്ഥര്‍ സ്വാഭാവികമായിത്തന്നെ രണ്ടാം കിട പൗരന്മാരാവുന്നു. ഇത്തരം മതരാജ്യങ്ങള്‍ക്ക്
നമുക്ക് ചൂണ്ടിക്കാണിക്കാന്‍ തൊട്ടയല്‍പ്പക്കത്തുള്ള ഉദാഹരണങ്ങളാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനമൊക്കെ. ആ നിലക്ക് പാക്കിസ്ഥാന്‍ ഇന്ത്യക്ക് ഒരു പാഠമാണ്; ഇന്ത്യ എന്താകണം എന്നതിന്റെയല്ല എന്താകരുത് എന്നതിന്റെ പാഠം.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഇട്ട ഈ ഫേസ്ബുക്ക് പോസ്റ്റില്‍ ഞാനും ഉപയോഗിച്ചിട്ടുണ്ട് ‘ഹിന്ദു പാക്കിസ്ഥാന്‍’ എന്ന പ്രയോഗം. പിന്നീട് പലയാവര്‍ത്തി പ്രസംഗങ്ങളില്‍ ഉപയോഗിച്ചിട്ടുമുണ്ട്. ഡോ. ശശി തരൂരിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ആര്‍എസ്എസിനെതിരായ ആ വിമര്‍ശനം ആവര്‍ത്തിക്കുന്നു.

കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയം കൃത്യമായിത്തന്നെ പറഞ്ഞ് തുടങ്ങേണ്ടിയിരിക്കുന്നു.

pathram desk 2:
Related Post
Leave a Comment