മയക്കുമരുന്നിന്റെ അടിമയായ സജ്ഞയ് ദത്ത് പെണ്ണുപിടിയനും കുറ്റവാളിയുമാണ്, ദത്തിനെ മഹാനായി ചിത്രീകരിച്ചുവെന്ന ആരോപണങ്ങളുമായി ആര്‍.എസ്.എസ്

മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ മഹാനായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് സഞ്ജു സിനിമയുടെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ആര്‍.എസ്.എസ് രംഗത്തെത്തി. സംഘടനയുടെ മുഖപ്രസംഗമായ പാഞ്ചജന്യത്തിലാണ് സംവിധായകനെതിരെ രൂക്ഷവിമര്‍ശനമുള്ളത്.

മയക്കുമരുന്നിന്റെ അടിമയായ സജ്ഞയ് ദത്ത് പെണ്ണുപിടിയനും കുറ്റവാളിയുമാണെന്ന് പാഞ്ചജന്യത്തില്‍ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ യുവാക്കളെ സ്വാധീനിക്കുന്ന വിധത്തില്‍ ഒരു കാര്യവും ചെയ്യാത്തയാളാണ് സഞ്ജയ് ദത്ത്. ഇത്തരമൊരാളെക്കുറിച്ച് സിനിമ ചെയ്യുന്നതിന് മുമ്പ് സംവിധായകന്‍ രണ്ട് വട്ടം ചിന്തിക്കണമായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

സാമ്പത്തിക ലാഭം ഉണ്ടാക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് സഞ്ജയ് ദത്തിനെ സിനിമയില്‍ മഹാനായി ചിത്രീകരിച്ചിരിക്കുന്നതെന്ന് കവര്‍ സ്റ്റോറിയില്‍ കുറ്റപ്പെടുത്തുന്നു. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സിനിമ ബോക്സ് ഓഫീസില്‍ തകര്‍ത്തോടുന്നതിനിടെയാണ് ആര്‍.എസ്.എസിന്റെ വിമര്‍ശനം. ജൂണ്‍ 29ന് തിയേറ്ററുകളിലെത്തിയ സിനിമ ഇതിനോടകം തന്നെ 200 കോടിയിലേറെ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്.

pathram desk 2:
Related Post
Leave a Comment