മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്നയാളല്ല പിണറായി വിജയനെന്ന് മന്ത്രി കെ.ടി ജലീല്‍; ആരെങ്കിലും ഉമ്മാക്കി കാണിക്കാമെന്നുവെച്ചാല്‍ ഒട്ടും പേടിക്കില്ലെന്നും മന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്നയാളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന് മന്ത്രി കെ.ടി ജലീല്‍. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പഞ്ചായത്ത് ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളെ പേടിച്ച് കേരളത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി അങ്ങനെ പേടിക്കുന്നയാളല്ല. ആരെങ്കിലും ഉമ്മാക്കി കാണിക്കാമെന്നുവെച്ചാല്‍ ഒട്ടും പേടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ കൊടുമണ്‍ പഞ്ചായത്തില്‍ തന്നെ 62 വീടുകളാണ് പൂര്‍ത്തിയാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗെയില്‍ വാതക പൈപ്പ് ലൈന്‍പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചിലര്‍ പറഞ്ഞു. എതിര്‍പ്പിനു പിന്നില്‍ നാട്ടുകാരായിരുന്നില്ല. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളായിരുന്നു. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി മുമ്പില്‍ എല്ലാ ശക്തിയും പിന്മാറുന്നതാണ് കണ്ടത്. ദേശീയ പാതാ വികസനത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. സര്‍വ്വേ പോലും കേരളത്തില്‍ നടന്നിരുന്നില്ല. ഇപ്പോള്‍ സ്ഥലം ഏറ്റെടുത്ത് കല്ലിടല്‍ നടക്കുകയാണ്.

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ വഴി വിപുലരമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇന്റലിജന്‍സ് സോഫ്റ്റുവെയര്‍ എല്ലാ പഞ്ചായത്തുകളിലും രണ്ടുവര്‍ഷംകൊണ്ട് നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.

pathram desk 1:
Related Post
Leave a Comment