വീണ്ടും സാവിത്രിയാകാന്‍ കീര്‍ത്തി സുരേഷ്‌…

കൊച്ചി:വീണ്ടും സാവിത്രിയാകാന്‍ ഒരുങ്ങുന്നു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന എന്‍.ടി രാമ റാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കീര്‍ത്തി വീണ്ടും സാവിത്രിയായി എത്തുന്നത്. എന്‍ടിആറിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ് ഈ ചിത്രം ഒരുക്കുന്നത്.

മഹാനടിയിലെ കീര്‍ത്തിയുടെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കീര്‍ത്തിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു മഹാനടിയിലെ സാവിത്രി. ചിത്രത്തില്‍ ജെമിനി ഗണേശനായി എത്തിയത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. ജെമിനി ഗണേശനുമായുള്ള സാവിത്രിയുടെ ബന്ധമായിരുന്നു സിനിമയുടെ മുഖ്യ പ്രമേയം.

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന എന്‍.ടി.രാമ റാവുവിന്റെ ജീവിത കഥ പറയുന്ന സിനിമയിലാണ് കീര്‍ത്തി വീണ്ടും സാവിത്രിയാകുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ കൂടിയായിരുന്ന എന്‍ടിആറിന്റെ ധാരാളം സിനിമകളില്‍ നായികയായി സാവിത്രി അഭിനയിച്ചിട്ടുണ്ട്.എന്‍ടിആറിനെക്കുറിച്ചുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത് അദ്ദേഹത്തിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ്.

1950ല്‍ ടോളിവുഡിലൂടെ തന്റെ അഭിനയജീവിതം ആരംഭിച്ച സാവിത്രിയുടെ 1940 മുതലുള്ള നാല്‍പത് വര്‍ഷങ്ങളാണ് മഹാനടി സിനിമ ദൃശ്യവല്‍ക്കരിച്ചത്. അക്കാലത്ത് വിവാദങ്ങള്‍ക്ക് വഴിവച്ച, ജെമിനി ഗണേശനുമായുള്ള അവരുടെ ബന്ധവും സിനിമയുടെ ഒരു പ്രധാന ഭാഗമാണ്. ചിത്രത്തില്‍ സൂപ്പര്‍താരം ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ ആണ് എത്തിയത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് മഹാനടി.

pathram desk 2:
Related Post
Leave a Comment