കോട്ടയം:ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്
ചങ്ങനാശേരി പൊലീസ് സ്റ്റേഷന് മുന്‍പില്‍ നേരിയ സംഘര്‍ഷം. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു.
പൊലീസ് മര്‍ദനത്തിലെ മനോവിഷമം മൂലമാണ് ദമ്പതികളായ സുനിലും,രേഷ്മയും ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ചങ്ങനാശേരി മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സുനില്‍ ജോലി ചെയ്തിരുന്ന സ്വര്‍ണക്കടയില്‍ നിന്ന് ആഭരണങ്ങള്‍ മോഷണംപോയെന്ന ഉടമയുടെ പരാതിയെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. ചങ്ങനാശേരി നഗരസഭാംഗവും സിപിഎം നേതാവുമായ സജി കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ചോദ്യം ചെയ്തത്.
സുനിലിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും ബുധനാഴ്ച എട്ടുലക്ഷം രൂപയുമായി എത്തണമെന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
Leave a Comment