കൊടും വിഷങ്ങളെ വളര്‍ത്തുന്ന എസ്എഫ്ഐയാണ് ഒന്നാം പ്രതി, അഭിമന്യുവിനെ കൊലപാതകത്തില്‍ ക്യാമ്പസ് ഫ്രണ്ടിനെ ന്യായീകരിച്ച് സി.ആര്‍ പരമേശ്വരന്‍

കൊച്ചി:എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ വിഷയത്തില്‍ എസ്എഫ്ഐയെ കുറ്റപ്പെടുത്തി എഴുത്തുകാരന്‍ സി.ആര്‍ പരമേശ്വരന്‍. ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലാണ് പരമേശ്വരന്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. ‘ജനാധിപത്യ വിരുദ്ധതകൊണ്ട് കൊടും വിഷങ്ങളെ വളര്‍ത്തുന്ന എസ്എഫ്ഐയാണ് ഒന്നാം പ്രതി. അല്ലെങ്കില്‍ എഐഎസ്എഫുകാരോട് ചോദിക്ക്’- പരമേശ്വരന്‍ കുറിച്ചിരിക്കുന്നു.

എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ ക്യാമ്പസ് ഫ്രണ്ടിനെതിര ശക്തമായ ജനവികാരം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് കൊലപാതകത്തെ ന്യായീകരിക്കും വിധം പോസ്റ്റുമായി സി.ആര്‍ പരമേശ്വരന്‍ രംഗത്ത് വന്നിരിക്കുന്നത്.

കൊലപാതകത്തിന് കാരണം എസ്എഫ്ഐയുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് ആരോപിച്ച് ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ വലിയൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മഹാരാജാസിലെയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെയും എസ്എഫ്ഐയുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടര്‍ എസ്ഡിപിഐയുടെ ആക്രമണ രാഷ്ട്രീയത്തെ സാധൂകരിക്കാന്‍ ശ്രമിക്കുന്നത്.

pathram desk 2:
Related Post
Leave a Comment