‘വളരെ ശുഭാപ്തി വിശ്വാസത്തോടെ പോരാടുകയാണ് ഞാന്‍’, കാന്‍സര്‍ രോഗം സ്ഥിതീകിച്ച് നടി

കൊച്ചി:തനിക്ക് അര്‍ബുദ രോഗമാണെന്ന് കണ്ടെത്തിയതായി ബോളിവുഡ് താരം സൊനാലി ബേന്ദ്ര. നിലവില്‍ ചികിത്സയുടെ ഭാഗമായി ന്യൂയോര്‍ക്കിലാണ് താരം. ‘ഹം സാത്ത് സാത്ത് ഹേ’, കല്‍ ഹോ നാ ഹോ, ‘സര്‍ഫരോഷ്’ തുടങ്ങി മുപ്പതോളം ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സൊനാലി ‘കാതലര്‍ ദിനം’, ‘കണ്ണോട് കാണ്‍പതെല്ലാം’ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

‘ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോഴായിരിക്കും ജീവിതം ചിലപ്പോള്‍ നിങ്ങളെ എടുത്തെറിയുന്നത്. എനിക്ക് വളരെ ഗുരുതരമായ അര്‍ബുദം പിടിപെട്ടിരിക്കുകയാണ്. അത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്. വളരെ നിസ്സാരമായ ചില വേദനകളെ തുടര്‍ന്ന് നടത്തിയ ടെസ്റ്റുകളില്‍ നിന്നാണ് രോഗം കണ്ടെത്തിയത്. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും എനിക്ക് ചുറ്റുമുണ്ട്. ഒരു മനുഷ്യന്‍ ആഗ്രഹിക്കുന്ന എല്ലാ പിന്തുണയും അവര്‍ എനിക്ക് തരുന്നുണ്ട്. അതിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു,’ സൊനാലി ട്വിറ്ററില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു.

‘പെട്ടെന്ന് ചികിത്സ തേടുക എന്നതല്ലാതെ ഇത് കണ്ടുപിടിക്കാനും പരിഹരിക്കാനും മറ്റ് മാര്‍ഗങ്ങള്‍. എന്റെ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഞാനിപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. വളരെ ശുഭാപ്തി വിശ്വാസത്തോടെ ഓരോ ചുവടിലും പോരാടുകയാണ് ഞാന്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരിധിയില്ലാതെ ലഭിക്കുന്ന സ്നേഹവും പിന്തുണയും എന്നെ വളരെയേറെ സഹായിക്കുന്നുണ്ട്. അതിന് ഞാന്‍ നന്ദി പറുന്നു. ഈ പോരാട്ടം ഞാന്‍ തുടരുകയാണ്, കുടുംബവും സുഹൃത്തുക്കളും എല്ലാ കരുത്തും പകര്‍ന്ന് എനിക്കൊപ്പമുണ്ട്,’ സൊനാലി പറയുന്നു.

ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം താരത്തിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. നീലം സോണി, കരണ്‍ ജോഹര്‍, വിവേക് ഒബ്രോയ്, സോഫി ചൗധരി, അര്‍ജുന്‍ കപൂര്‍ എന്നിവരും സൊനാലിയുടെ സുഖപ്രാപ്തിക്കായി ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി തുടങ്ങിയ ഭാഷകളിലെല്ലാം സൊനാലി അഭിനയിച്ചിട്ടുണ്ട്. കുനാലിനൊപ്പം അഭിനയിച്ച കാതലര്‍ ദിനത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

pathram desk 2:
Related Post
Leave a Comment