അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി വിദേശ വനിതയെ പീഡിപ്പിച്ചു

മുംബൈ: ബോളിവുഡ് താരം അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് ഇറ്റാലിയന്‍ യുവതിയെ പീഡിപ്പിച്ചു. മുംബൈയില്‍ വെച്ച് ടൂറിസ്റ്റ് ഗൈഡെന്ന് പരിചയപ്പെടുത്തിയ ആള്‍ പീഡിപ്പിച്ചുവെന്നാണ് 37കാരിയായ യുവതിയുടെ ആരോപണം. യുവതി വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കി. ജൂണ്‍ 14നാണ് യുവതി ടൂറിസ്റ്റ് ബസില്‍ വച്ച് ഗൈഡിനെ പരിചയപ്പെട്ടത്.

തുടര്‍ന്ന് ഇയാളുടെ സേവനം യുവതി ആവശ്യപ്പെട്ടു. രാത്രി ഏഴ് മണിക്ക് യാത്ര അവസാനിച്ചപ്പോള്‍ അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചു തരാമെന്ന് പറഞ്ഞ് ഇയാള്‍ വീണ്ടും യുവതിക്കൊപ്പം കൂടി. അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ച ശേഷം താമസിക്കുന്ന ഹോട്ടലില്‍ എത്തിച്ചു തരാമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് അമിതാബ് ബച്ചന്റെ ബംഗ്ലാവിലേക്ക് പോകുന്നതിന് കാര്‍ ബുക്ക് ചെയ്ത ഇവര്‍ അതിനിടെ മദ്യം വാങ്ങി.

ഈ മദ്യം കുടിപ്പിച്ച ശേഷം തന്നെ പീഡപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് യുവതി ഇറ്റാലിയന്‍ എംബസിയുമായി ബന്ധപ്പെട്ടു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗക്കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

pathram desk 1:
Related Post
Leave a Comment