ദിലീപിനെ തിരിച്ചെടുത്തത് നിഗൂഢമായ ചര്‍ച്ചക്ക്ശേഷം, ധാര്‍മ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചര്‍ച്ചക്ക് ശേഷം അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പൊടുന്നനെ അറിയിക്കുകയായിരുന്നെന്ന് നടന്‍ പി ബാലചന്ദ്രന്‍.അപ്പോള്‍ തന്നെഅതിനോട് പ്രതികരിക്കാന്‍ കഴിയാതെ പോയതില്‍ പശ്ചാത്താപമുണ്ട്. ധാര്‍മ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മുന്‍പില്‍ നിര്‍ത്തി, ഒരു സംഘം സ്ഥാപിത താല്‍പര്യക്കാര്‍ കരുക്കള്‍ നീക്കുകയണ്. മുറിവേല്‍ക്കുന്ന സ്ത്രീത്വത്തോടൊപ്പം താന്‍ എന്നും ഉണ്ടാകുമെന്നും ബലചന്ദ്രന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment