നേട്ടങ്ങള്‍ ഉണ്ടാകും…; നിങ്ങള്‍ക്ക് ഇന്ന് എങ്ങിനെ (29-06-2018)

ജ്യോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് ബന്ധപ്പെടുക- (ജ്യോതിഷാചാര്യ ഷാജി പി.എ. 8304002143)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4):തൊഴിലില്‍ പുരോഗതിയും
നേട്ടങ്ങളും ഉണ്ടാകും, കാര്യസാധ്യമുണ്ടാകും, ബന്ധുഗുണം ഉണ്ടാകും,
മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): പ്രതിസന്ധികളെ തരണം
ചെയ്യേണ്ടതായി വരും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, സാമ്പത്തിക
ചെലവ് വര്‍ധിക്കും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): വൈദ്യുതി, അഗ്‌നി
കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണം, ശത്രുശല്യം വര്‍ധിക്കും,
കാര്യതടസം അനുഭവപ്പെടാം.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): മൃഷ്ടാന്നലാഭം,
ബന്ധുജനങ്ങളുമായി സഹവാസം, സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷാനുഭവം,
തൊഴിലില്‍ മേന്മയെന്നിവയുണ്ടാകാം.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): ശത്രുക്കളെ തോല്‍പ്പിക്കും,
കാര്യവിജയമുണ്ടാകും, സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം, നാല്‍ക്കാലി
ലാഭം ഉണ്ടാകും, മാതാപിതാക്കളോട് സ്‌നേഹം വര്‍ധിക്കും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): മാനസിക സമ്മര്‍ദ്ദം
വര്‍ധിക്കും, സഹപ്രവര്‍ത്തകര്‍ അവധിയെടുക്കുന്നതിനാല്‍ ജോലിഭാരം
വര്‍ധിക്കും, എല്ലാക്കാര്യങ്ങളും ജാഗ്രതയോടെ ചെയ്തു തീര്‍ക്കും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): വിചാരിച്ച വേഗത്തില്‍
കാര്യങ്ങള്‍ നടന്നു കൊള്ളണമെന്നില്ല, അകാരണമായി ഭയം അനുഭവപ്പെടും,
ആരോഗ്യം വീണ്ടെടുക്കും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ഏര്‍പ്പെടുന്ന
പ്രവര്‍ത്തികളില്‍ വിജയമുണ്ടാകും, സാമ്പത്തിക നേട്ടമുണ്ടാകും,
ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധാലുവാകും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): ബന്ധുജന സമാഗമം, വാക്കുകള്‍
പ്രയോഗിക്കുമ്പോള്‍ ജാഗ്രതയുണ്ടാകണം, നിലവിലെ തൊഴില്‍ ഉപേക്ഷിച്ച്
മറ്റൊരു തൊഴിലിനായി ശ്രമിക്കും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):ഇഷ്ടഭക്ഷണ സമൃദ്ധി,
സന്തോഷാനുഭവങ്ങളുണ്ടാകും, ജീവിതചര്യയില്‍ മാറ്റം വരുത്തും, സാമ്പത്തിക
നേട്ടങ്ങളുണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): അലച്ചിലുണ്ടാകാം,
ഏര്‍പ്പെടുന്ന പ്രവര്‍ത്തികള്‍ അന്യര്‍ക്ക് തൃപ്തി വരാതെയിരിക്കാം,
ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):
ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, ഇഷ്ടഭക്ഷണ സമൃദ്ധി, ബന്ധുജനസമാഗമം,
സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാം.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment