നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ ശ്രമിക്കുന്നത് തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനെന്ന് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ ശ്രമിക്കുന്നത് തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനാണെന്ന് എറണാകുളം സെഷന്‍സ് കോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ല. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി നേരത്തേ ഉത്തരവിട്ടതാണ്. എന്നാല്‍, കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസമാവുകയാണെന്നും കോടതി പറഞ്ഞു.

കേസിലെ തെളിവു നശിപ്പിച്ചതിന് വിചാരണ നേരിടുന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നതാണ് പ്രതീഷ് ചാക്കോയ്ക്കും രാജു ജോസഫിനുമെതിരെയുള്ള കേസ്. മുഖ്യപ്രതി പള്‍സര്‍ സുനി ഇവരെയാണ് ഫോണ്‍ ഏല്‍പിച്ചതെന്നാണ് കണ്ടെത്തല്‍. ഇവരെ വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

pathram desk 1:
Related Post
Leave a Comment