വ്യോമയാന വിദ്യാര്‍ഥിനി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബേക്കറി ജീവനക്കാരനോടൊപ്പം ഒളിച്ചോടി

നീലേശ്വരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബേക്കറി ജീവനക്കാരനോടൊപ്പം വ്യോമയാന വിദ്യാര്‍ത്ഥിനി ഒളിച്ചോടി. മടിക്കൈ കാലിച്ചാംപൊതിയില്‍ സ്വദേശിയായ 20 വയസുള്ള യുവതിയാണ് പാലക്കാട് അഗളി സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്.

കഴിഞ്ഞ ദിവസം പയ്യന്നൂരിലെ കോളേജിലേക്ക് പോയ പെണ്‍കുട്ടി തിരികെ എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിരുന്നു. ബന്ധുവീടുകളില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

ഇരുവരുടെയും മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പോലീസ് അന്വേഷണത്തില്‍നിന്നാണ് പെണ്‍കുട്ടി ഒളിച്ചോടി പോയതാണെന്ന് കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ തമ്മില്‍ പരിചയത്തിലായത്. അഗളിയില്‍ വെച്ച് ഇവര്‍ വിവാഹിതരായെന്നാണ് പോലീസിന് ലഭിച്ച വിവരം.

pathram desk 1:
Related Post
Leave a Comment