‘ലിയോ, ഞാന്‍ നിന്നെ എന്നും ബഹുമാനിക്കുന്നു.. അര്‍ജന്റീനയുടെ ദുരവസ്ഥയ്ക്ക് കാരണക്കാരന്‍ നീയല്ല’ മെസിയ്ക്ക് പിന്തുണയുമായി മറഡോണ

ഒരു സമനിലയും ഒരു തോല്‍വിയുമായി ലോകകപ്പില്‍ അര്‍ജന്റീനയുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഇന്ന് നൈജീരിയയ്‌ക്കെതിരായ മത്സരത്തില്‍ ജയം മാത്രം പോര ടീമിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍. ഐസ്‌ലന്‍ഡ്- ക്രൊയേഷ്യ മത്സരവും നിര്‍ണായകമാകും. ഇന്ന് നൈജീരിയയോട് പരാജയപ്പെട്ടാല്‍ ടീം പുറത്താവും. അര്‍ജന്റീനയുടെ ഈ ദുരവസ്ഥയ്ക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത് ഇതിഹാസതാരം ലേണല്‍ മെസ്സിതന്നെയാണ്. ക്ലബ്ബിനു വേണ്ടി മാത്രം കളിക്കുന്നവനെന്നും ടീമിനെ ഒത്തിണക്കത്തോടെ നയിക്കാന്‍ കെല്‍പ്പില്ലാത്തവനെന്നും അങ്ങനെ മെസ്സിയ്ക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അനവധിയാണ്. ഇപ്പോള്‍ ഇതിഹാസ താരത്തിന് പിന്തുണയുമായി മറ്റൊരു ഇതിഹാസ താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മറ്റാരുമല്ല. സാക്ഷാല്‍ മറഡോണ തന്നെ.

ലിയോ, എനിക്ക് നിന്നോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അര്‍ജന്റീനയുടെ ഈ അവസ്ഥയ്ക്ക് നീ കാരണക്കാരനല്ല എന്ന് നിന്നോട് പറയണം എനിക്ക്. ഒരിക്കലും നീയല്ല അതിന് കാരണക്കാരന്‍’ മറഡോണ ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. ഞാന്‍ നിന്നെ എന്നും സ്നേഹിക്കുന്നു., എന്നും ബഹുമാനിക്കുന്നു’ മറഡോണ കൂട്ടിച്ചേര്‍ത്തു.

കൂടാതെ 2010 ലോകകപ്പില്‍ താന്‍ പരിശീലകമായിരിക്കെ മെസ്സി അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചതെന്നും മറഡോണ പറഞ്ഞു. റഷ്യയിലെ തന്റെ ഇഷ്ട ടീമുകളിലൊന്ന് മെക്സിക്കോയാണ് എന്നാണ് മറഡോണ പറയുന്നത്. അവരുടെ പ്രകടനം ഏറെ ആകര്‍ഷിച്ചുവെന്നും ഇതിഹാസതാരം വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment