തുടക്കത്തില്‍ തന്നെ കല്ലുകടിയുമായി ബിഗ്‌ബോസ്..! യുവതിയെ അപമാനിച്ച ‘പിടികിട്ടാപ്പുള്ളി’ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു; അറസ്റ്റിനുവേണ്ടി മുറവിളി

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ്‌ബോസ് പരിപാടി ഇന്നലെ ഏഷ്യാനെറ്റില്‍ തുടങ്ങി. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടിയിലെ 16 അംഗങ്ങള്‍ ആരാണെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. ഇന്നലെ രാത്രി ഏഴുമണിമുതല്‍ 10 മണിവരെ ടെലികാസ്റ്റ് ചെയ്ത ആദ്യ എപ്പിസോഡില്‍ എല്ലാ അംഗങ്ങളും ബിഗ് ബോസ് ഹൗസില്‍ എത്തിച്ചേര്‍ന്നു. ഇതില്‍ ഒരാള്‍ ‘പിടികിട്ടാപ്പുള്ളി’ ആണെന്നറിഞ്ഞതോടെ സംഭവം ആകെ വിവാദമായിരിക്കുകയാണ്. ബിജെപി നേതാവ് ലസിത പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തരികിട സാബുവും ‘ബിഗ് ബോസ്’ ഷോയില്‍ മത്സരാര്‍ഥിയായെത്തി.. തന്നെ ലൈംഗികമായി അപമാനിച്ച സംഭവത്തില്‍ ലസിത പരാതി നല്‍കിയിട്ടും ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസില്‍ അറിയിച്ചിരുന്നത്. പൊലീസ് ‘പിടികിട്ടാപ്പുള്ളി’യായി പ്രഖ്യാപിച്ച തരികിട സാബു ബിഗ് ബോസില്‍ മത്സരാര്‍ഥിയായി പ്രത്യക്ഷപ്പെട്ടതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി

സാബു ചെയ്തതിന് സമാനമായ അധിക്ഷേപം നേരിട്ട അധ്യാപിക ദീപാ നിശാന്തിന്റെയും സിനിമ നിരൂപക അപര്‍ണ പ്രശാന്തിനിയുടെയും പരാതി പൊലീസ് സ്വീകരിക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലസിത നല്‍കി പരാതിയില്‍ പൊലീസ് ഉരുണ്ടുകളിക്കുകയാണ് ഉണ്ടായത്. സാബു ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതിഷേധവുമായി ലസിത രംഗത്ത് വന്നിട്ടുണ്ട്.
ഇവനെതിരെ നീങ്ങാന്‍ പോലിസിനും നേതാക്കന്‍മ്മാര്‍ക്കും പേടിയെങ്കില്‍ അടുത്ത ദിവസം മുതല്‍ ഞാന്‍ ഇറങ്ങും നീതിക്കായെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ തന്റെ ഫെയ്‌സ്ബുക്ക് അകൗണ്ടിലൂടെയാണ് സാബു ലസിതിക്കെതിരെ അസഭ്യവര്‍ഷം നടത്തിയത്. ഇതിനെതിരെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ സ്ത്രീകളടക്കമുളള മിക്കവരോടും സമാനരീതിയിലാണ് സാബു പ്രതികരിച്ചത്.

പ്രസ്തുത പോസ്റ്റില്‍ കമന്റുകള്‍ രേഖപ്പെടുത്തിയവരെല്ലാം സാബുവിന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുകയാണ്. പോസ്റ്റിനെതിരേ വിമര്‍ശിക്കുന്നവരെയെല്ലാം അസഭ്യം കൊണ്ടു നേരിടുകയാണ് സാബു. ലസിതക്കെതിരെയുള്ള സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്.

നേരത്തെ വീട്ടമ്മയായ സ്ത്രീയെ അസഭ്യം പറഞ്ഞു കൊണ്ട് തരികിട സാബ് രംഗത്ത് എത്തിയിരുന്നു.
ഹൈദരാബാദില്‍ ഉദ്യോഗസ്ഥയായ വീട്ടമ്മയെയാണ് തികച്ചും അസഭ്യവും, അശ്ലീലവുമായ ഭാഷയില്‍ അധിക്ഷേപിച്ചു കൊണ്ട് സാബു അബ്ദുസബദ് എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെ സാബു ഫോട്ടോ സഹിതം പോസ്റ്റ് ഇട്ടിരുന്നത്.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതു സംബന്ധിച്ച, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റു കൂടിയായ വീട്ടമ്മയുടെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമര്‍ശമാണ് സാബുവിനെ അന്ന് പ്രകോപിപ്പിച്ചത്.

അടുത്തിടെ, കലാഭവന്‍ മണിയുടെ ഇളയ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരേയും തരികിട സാബു അസഭ്യവര്‍ഷം നടത്തിയിരുന്നു. മണിയുടെ മരണത്തില്‍ തനിക്കു പങ്കൊന്നുമില്ലെങ്കില്‍, ഇത്തരത്തില്‍ പ്രകോപിതനാകുന്നതെന്തിനാണെന്നാണ് പോസ്റ്റിനോടു പ്രതികരിക്കുന്ന മിക്കവരും ചോദ്യം ഉന്നയിച്ചിരുന്നു.

സാബുമോന്റെ കമന്റിനെതിരെ ലസിത ഇട്ട ഫേയ്‌സ്ബുക്ക് പോസ്റ്റ്

പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി എന്നു ജനം സംശയിക്കുന്ന തരികിടകളില്‍ ഒരാള്‍.

ഇതിനെതിരെ ഇരട്ട ചങ്കന്റെ പോലീസില്‍ പരാതി നല്‍കണം എന്നാണ് എല്ലാവരും പറയുന്നത്. സമാന സംഭവങ്ങളില്‍ ഞാന്‍ കൊടുത്ത 12 പരാതിയിന്മേല്‍ മഹാരാജാവിന്റെ പോലീസ് അന്വേഷണം തുടങ്ങിയിട്ട് പോലും ഇല്ല. വെറുതെ എന്റെ സമയം കളയുക എന്നല്ലാതെ.

സ്വന്തം വീട്ടില്‍ നിന്നും പഠിച്ചു വച്ചിട്ടുള്ള കാര്യം ചിലര്‍ കഞ്ചാവിന്റെ കിറുക്കില്‍ പറയും. അതിന് ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാതാപിതാക്കളുടെ സംസ്‌കാരം മക്കള്‍ കാണിക്കുന്നു.

യാതൊരു പിന്‍ബലവും ഇല്ലാതെ സുഡാപ്പി സാബു ഇങ്ങനെ ഒരു പോസ്റ്റിടും എന്ന് എനിക്ക് വിശ്വാസമില്ല. എന്തു തോന്നിവാസം കാണിച്ചാലും അതിക്രമം കാണിച്ചാലും മൗനാനുവാദം നല്‍കുന്ന ഭരണവും പോലീസും, 4 എണ്ണം ആവാം എന്ന ഒറ്റ വാക്ക് കൊണ്ട് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു വിഭാഗം പിന്നെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുന്ന ‘കോവാലന്റെ ശിങ്കിടികള്‍’ .ഇതൊക്കെ ആണ് ഈ കീടത്തെ കൊണ്ട് ഇത് ചെയ്യിക്കുന്നത്….

ഇപ്പോള്‍ സാബു ബിഗ്‌ബോസില്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍തോതിലുള്ള പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. സാബുവിനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.
ഇത്തരത്തില്‍ വന്ന ഒരു പോസ്റ്റ് ഇങ്ങനെ…

എഷ്യാനെറ്റിലെ പരിപാടിയില്‍ നിന്ന് തരികിടബസാബുവിനെ പുറത്താക്കുക .

സിപിഎം നെ അനുകൂലിക്കുന്നവരെ സോഷ്യല്‍ മീഡിയ വഴി ആരെങ്കിലും ആക്ഷേപിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് ഇടുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കേരളാ പോലീസ് മേധാവിയും ബിജെപി പ്രവര്‍ത്തക ശ്രീമതി ഘമശെവേമ ജമഹമസസമഹ നെ സോഷ്യല്‍ മീഡിയ വഴി ആക്ഷേപം നടത്തിയ തരികിട സാബുവിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് ഇടാത്തത് എന്തുകൊണ്ട് ?

നിരവധി പരാതികള്‍ ഇതിനോടകം ലസിതാ പാലയ്ക്കല്‍ കേരളാ പൊലീസിന് നല്‍കിയിട്ടുണ്ട് എന്നിട്ടും നടപടി എടുക്കാന്‍ വൈകുന്നതിന്റെ കാരണം കേരളാ പോലീസ് മേധാവി വ്യക്തമാക്കിയാല്‍ നന്ന്,

ഭരണവര്‍ഗ്ഗത്തില്‍ പെടുന്നവര്‍ അല്ലാത്തത് കൊണ്ടാണോ പോലീസ് നിയമ നടപടി എടുക്കാന്‍ വൈകുന്നത് ?

തരികിട സാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണം .

pathram:
Related Post
Leave a Comment