മത്സരത്തിന് തൊട്ടുമുന്‍പ് അപ്രതീക്ഷിത മാറ്റവുമായി ബ്രസീല്‍ ടീം

ലോകകപ്പിലെ രണ്ടാം മത്സരത്തിലൂടെ ആദ്യജയം ലക്ഷ്യമിട്ട് ഇന്ന് ഇറങ്ങുന്ന ബ്രസീല്‍ ടീമില്‍ അപ്രതീക്ഷിത മാറ്റം. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ടീമിന് പുതിയ നായകനെ തീരുമാനിച്ചു. ഇന്ന് നടക്കുന്ന കോസ്റ്ററിക്കയ്‌ക്കെതിരായുള്ള മത്സരത്തില്‍ തിയോഗോ സില്‍വയാണ് ബ്രസീല്‍ ടീമിനെ നയിക്കുക. ആദ്യ മത്സരത്തില്‍ സ്വിസര്‍ലന്‍ഡിനെ നേരിടാന്‍ മഴ്‌സലോ ആയിരുന്നു ടീമിന് നേതൃത്വം നല്‍കിയിരുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെ നയിച്ച തിയാഗോ സില്‍വയാ ഇത്തവണ ടീമിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് പ്രതിക്ഷ.

ഓരോ മത്സരത്തിലും ഓരോ കളിക്കാരെ നായകനാക്കുന്ന പരിശീലകന്‍ ടിറ്റെയുടെ ആബാന്‍ഡ് റൊട്ടേഷന്‍ പോളിസിയടെ ഭാഗമാണ് നായക മാറ്റം. സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിന്റെ ആദ്യ ഇലവനിലുണ്ടാകും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയാണ് ബ്രസീല്‍ രണ്ടാം മത്സരത്തിനെത്തുന്നത്.

ബ്രസീലിന്റെ മുന്നോട്ടുള്ള കുതിപ്പിന് കോസ്റ്റാറിക്കക്കെതിരെ ജയം അനിവാര്യമാണ്. സെര്‍ബിയയോട് ഒരു ഗോളിന് തോല്‍വി വഴങ്ങിയാണ് കോസ്റ്റാറിക്ക രണ്ടാം മത്സരത്തിനിറങ്ങുന്നത്. കോസ്റ്റാറിക്കക്കെതിരായ മികച്ച റെക്കോര്‍ഡാണ് മത്സരത്തിനിറങ്ങുമ്പോള്‍ ബ്രസീലിന്റെ പ്രതീക്ഷ.

നേരത്തെ 10 തവണ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീല്‍ തോറ്റത് ഒതു തവണ മാത്രമാണ്. ഏറ്റവുമൊടുവില്‍ 2002ല്‍ 5-2ന് ബ്രസീല്‍ വിജയിച്ചു.

pathram:
Leave a Comment