‘പോലീസിനോട് ലജ്ജ തോന്നുന്നു’ ഫേസ്ബുക്ക് ലൈവില്‍ യൂനിഫോമിലെത്തി പോലീസിനെ വിമര്‍ശിച്ച നടി അറസ്റ്റില്‍ (വീഡിയോ)

ഗൂഡല്ലൂര്‍: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടി അറസ്റ്റില്‍. പൊലീസ് വസ്ത്രം അണിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നടത്തിയെന്നാരോപിച്ചാണ് തമിഴ് സിനിമാനടിയായ നീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

തൂത്തൂക്കുടിയിലെ പ്രതിഷേധത്തില്‍ പൊലീസ് നടത്തിയ ക്രൂരത സഹിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തമിഴ്നാട് പൊലീസ് യൂണിഫോമിനോട് തന്നെ എനിക്ക് ലജ്ജ തോന്നുന്നു. സമാധാനപരമായ പ്രതിഷേധം നടത്തിയവരെ തീവ്രവാദികളായി ചിത്രീകരിക്കുകയായിരുന്നു പൊലീസ് എന്നാണ് നീലാനി വീഡിയോയില്‍ പറഞ്ഞത്.

തുടര്‍ന്ന് വീഡിയോ വൈറലാകുകയും പൊലീസ് ഇവര്‍ക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം കുന്നൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു നീലാനി. ചെന്നൈ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കുന്നൂര്‍ കമ്പിച്ചോലയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. അതേസമയം കുന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

pathram desk 1:
Related Post
Leave a Comment