17കാരിയെ സ്വന്തം അച്ഛന്‍ പീഡനത്തിനിരയാക്കിയത് നിരവധി തവണ; മര്‍ദ്ദിച്ച് അവശയാക്കി നഗ്നചിത്രങ്ങളും പകര്‍ത്തി

ബീഹാര്‍: പതിനേഴുകാരിയെ അച്ഛന്‍ ക്രൂര പീഡനത്തിനിരയാക്കി. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടി ചകിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ക്രൂരപീഡനക്കഥ പുറംലോകമറിഞ്ഞത്. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ അച്ഛന്‍ കയറിപ്പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു.

സംഭവത്തിന് ശേഷം നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പ്രതി പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും പകര്‍ത്തി. തുടര്‍ച്ചയായി മര്‍ദ്ദനമേറ്റതോടെ പെണ്‍കുട്ടിക്ക് സഹിക്കാനാകാത്ത തലവേദന ഉണ്ടായി. തുടര്‍ന്നാണ് പെണ്‍കുട്ടി ചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയത്.

ഡോക്ടര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍ പോലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്

pathram desk 1:
Related Post
Leave a Comment