എന്റെ ലിപ്‌ലോക്ക് രംഗം അവര്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി ഉപയോഗിച്ചു; സിനിമ ഇല്ലാതെ വെറുതെ ഇരുന്നപ്പോള്‍ ഒരുപാട് വിഷമിച്ചു: ഹണി റോസ്

ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് ഒരുപാട് നല്ല കഥാപാത്രത്തെ അവതരിപ്പിച്ച യുവനടിയാണ് ഹണി റോസ്. പിന്നീട് കുറച്ചുവര്‍ഷം അവസരങ്ങള്‍ ഒന്നും നടിക്ക് ലഭിച്ചിരുന്നില്ല. ആ സമയത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. ചങ്ക്സില്‍ കിടിലം മേക്കോവറുമായാണ് താരം എത്തിയത്. ആ ചിത്രത്തിന്റെ വിജയം തന്റെ കരിയറിനെ തുണച്ചെന്നും നടി പറഞ്ഞു. സിനിമാ ജീവിതത്തിലെ ചില അനുഭവങ്ങള്‍ ഹണി ഒരു മാധ്യമത്തലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

ഹണിയുടെ വാക്കുകള്‍:

ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. ചിത്രം വലിയ വിജയമായിരുന്നില്ല. അതുകൊണ്ട് തന്നെ നല്ല കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തിയില്ല. ഒരു പക്ഷേ ചിത്രം സൂപ്പര്‍ഹിറ്റാണെങ്കിലും എനിക്ക് ഒരുപാട് നല്ല ഓഫറുകള്‍ വന്നേനെ. കുറേ വര്‍ഷം സിനിമയില്ലാതെ വെറുതെയിരുന്നു. അന്ന് ഒരുപാട് വിഷമിച്ചു. അച്ഛനും അമ്മയോടും പരിഭവം പറയുമായിരുന്നു.

റിങ് മാസ്റ്ററില്‍ നെഗറ്റീവ് കഥാപാത്രമാണ് ലഭിച്ചത്. വളരെ സന്തോഷമുണ്ടായിരുന്നു. നെഗറ്റീവ് കഥാപാത്രത്തിന് ഒരുപാട് പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ലഭിക്കും. എന്റെ കഥാപാത്രം പരമാവധി ഭംഗിയാക്കി. എന്റെ കഥാപാത്രം ഒരു നടിയെ മുന്‍നിര്‍ത്തിയാണെന്ന് വിവാദം ഉയര്‍ന്നിരുന്നു. ഒരു മാഗസിനിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഗോസിപ്പുകള്‍ വരുന്നത് സ്വാഭാവികമാണ്. ഞാന്‍ അത് കാര്യമാക്കിയില്ല. എനിക്ക് തന്ന കഥാപാത്രം ഞാന്‍ ചെയ്തു…

മുരളി ഗോപി തിരക്കഥയെഴുതിയ വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ ഒരു ലിപ്ലോക്ക് രംഗമുണ്ടായിരുന്നു. ഇക്കാര്യം എന്നോട് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നില്ല. ‘ഏറെ സ്നേഹിച്ചയാള്‍ മരിച്ചുപോകുന്നു, ഒട്ടും പ്രതീക്ഷിക്കാതെ അയാള്‍ മുന്‍പില്‍ വന്നു നില്‍ക്കുന്നു’ ഇതായിരുന്നു ആ രംഗത്തിന്റെ പശ്ചാത്തലം. അവര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ആ ചുംബനം ഇവിടെ അത്യാവശ്യമാണെന്ന് തോന്നി. അങ്ങനെയാണ് ആ രംഗം ഞാന്‍ ചെയ്തത്. പക്ഷേ അത് അവര്‍ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത് എന്നെ വിഷമിപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7