ബിവറേജസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് മദ്യം മോഷ്ടിച്ച് വെള്ളം പോലും ചേര്‍ക്കാതെ അടിയോടടി!!! മധ്യവയസ്‌കന് ഒടുവില്‍ സംഭവിച്ചത്

കണ്ണൂര്‍: സ്റ്റോക്ക് ഇറക്കാന്‍ ബിവറേജസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് മദ്യം മോഷ്ടിച്ച് വെള്ളം പോലും ചേര്‍ക്കാതെ അടിച്ചയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കണ്ണൂര്‍ താവക്കരയില്‍ ബിവറേജിസ് ഇറക്കാന്‍ ലോറിയില്‍ കൊണ്ടുവന്ന ബ്രാണ്ടിക്കുപ്പി അടിച്ചുമാറ്റി കുടിച്ച മധ്യവയസ്‌കനാണ് പുലിവാല് പിടിച്ചത്.

രാത്രിയായതിനാല്‍ വെള്ളവും കിട്ടിയില്ല ഒടുവില്‍ വെള്ളം ചേര്‍ക്കാതെ തന്നെ മുഴുവനും അകത്താക്കി. എത്ര കുപ്പി അകത്താക്കിയെന്ന് പോലും അറിയില്ല. ഒടുവില്‍ ബോധവും പോയി. താവക്കര ബിവറേജ് ഗോഡൗണിന് മുന്നില്‍ രാവിലെ ബോധമില്ലാത്ത അവസ്ഥയിലാണ് വൃദ്ധനെ കണ്ടെത്തിയത്. ഇയാള്‍ മരിച്ചു കിടക്കുകയാണെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. സംഭവത്തില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി ഇയാളെ ഉടനടി ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് സംഭവം മനസിലായത്. വെള്ളം പോലും ചേര്‍ക്കാതെ മദ്യം അകത്ത് ചെന്നതോടെ ബോധം പോയതായിരുന്നു. ആള്‍ മദ്യലഹരിയില്‍ ലക്കുപോയതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കെട്ടിറക്കാനുള്ള ചില്ലറ ചികിത്സ നല്‍കി ഉച്ചയ്ക്കുശേഷം പൊലീസിനു തന്നെ വിട്ടുനല്‍കി. തമിഴ്നാട് സ്വദേശിയാണ് കക്ഷി. മുക്കിയും ഞരങ്ങിയും സംസാരിക്കുന്നതിനിടയില്‍ തലേന്ന് രാത്രി നടന്ന സംഭവം പൊലീസ് ഗ്രഹിച്ചെടുക്കുകയായിരുന്നു. വൃദ്ധന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7