പ്രണയത്തെക്കുറിച്ച് ഇപ്പോള്‍ എന്ത് തോന്നുന്നുവെന്ന് അവതാരകയുടെ ചോദ്യം; ഇതിനപ്പുറം വേറെ ദുരന്തമില്ലെന്ന് ബിജു മേനോന്‍

ബര്‍മിങ്ഹാം: ഹാസ്യ സമ്രാട്ടുകളുടെ ആഘോഷ നിരയ്ക്കൊപ്പം താരങ്ങളുടെ വ്യക്തി ജീവിതവും ബിര്‍മിങ്ഹാമില്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് വേദിയില്‍ ചര്‍ച്ചയായിരിന്നു. എന്റെ ചങ്കാണ് ലാല്‍ എന്നു പറഞ്ഞുള്ള ബിജു മേനോന്റെ ഇടിവെട്ട് രംഗപ്രവേശനം ആയിരുന്നു അതിലേറ്റവും ശ്രദ്ധ നേടിയത്.

ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ ചോദ്യം കാണികളെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച് എന്നായിരുന്നു ബിജുമേനോനോട് ചോദിച്ച ചോദ്യം. ഇതുകേട്ട ബിജുമേനോന്‍ ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു. എങ്കിലും ഉടന്‍ തന്നെ… തിരുത്തി ബിജു പറഞ്ഞു… ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത് എന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍ കാണികളില്‍ നിന്നും നിര്‍ത്താത്ത കയ്യടിയായിരുന്നു. ഇങ്ങനെ നിരവധി രസകരമായ പങ്കുവെക്കലുകള്‍ വേറിട്ട അനുഭവമാക്കി അവാര്‍ഡ് നൈറ്റിനെ മാറ്റി.

ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് ബിജു മേനോനായിരുന്നു. ഇത് ഏറ്റുവാങ്ങാനായിരുന്നു ബിജു മോനോനൊപ്പം ഭാര്യ സംയുക്താ വര്‍മ്മയും യുകെയിലെത്തിയത്. വളരെ കുറച്ചു മാത്രമേ പൊതു വേദികളില്‍ സംയുക്താവര്‍മ്മ എത്താറുള്ളൂ. മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന നടിയാണ് സംയുക്താ വര്‍മ്മ. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച വ്യക്തി. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച ശേഷം തികഞ്ഞ വീട്ടമ്മയായി കഴിഞ്ഞു കൂടുകയാണ് അവര്‍. സിനിമയിലെ കെമിസ്ട്രി പ്രണയമായി മാറിയപ്പോഴാണ് ബിജുവുമായുള്ള സംയുക്തയുടെ വിവാഹം നടക്കുന്നത്.

ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ വ്യക്തമായ സൂചന നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് ഇരുവരും. സംയുക്ത സിനിമയിലേക്കെത്തിയത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.

മഴ, മേഘമല്‍ഹാര്‍ , മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു. തുടക്കത്തിലെ എതിര്‍പ്പുകളെ അനുകൂലമാക്കി മാറ്റി ഇരുവരും വിവാഹിതരാവുകയും ചെയ്തു. സിനിമയിലെ അതേ കെമിസ്ട്രി തന്നെ ഇവര്‍ ജീവിതത്തിലും നിലനിര്‍ത്തുന്നത്.

സിനിമയോട് ബൈ പറഞ്ഞു പതിവ് പോലെ തന്നെ വിവാഹ ശേഷം കുടുംബ കാര്യങ്ങളുമായി സംയുംക്ത വര്‍മ്മയും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. രണ്ട് പേരും അഭിനയിക്കുന്നതിനിടയില്‍ കുടുംബ ജീവിതം സ്മൂത്തായി പോവില്ലെന്ന ധാരണയായിരുന്നില്ല താരത്തെ പിന്‍വലിച്ചത്.

pathram desk 1:
Related Post
Leave a Comment