വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു; യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ജില്ലാ കളക്ടര്‍

കോഴിക്കോട്: വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കെഎസ്ആര്‍ടിസി മാത്രം ചിപ്പിലത്തോട് വരെ സര്‍വീസ് നടത്തും. മറ്റൊരു വാഹനവും കടത്തിവിടില്ല. ജില്ലാ കലക്ടറാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ചുരത്തില്‍ മഞ്ഞിടിഞ്ഞ് അപകടാവസ്ഥയിലായപ്പോഴും ചെറിയ വാഹനങ്ങളെ കടത്തിവിട്ടിരുന്നു. നിലവിലെ സ്ഥിതിയില്‍ ചെറിയ വാഹനങ്ങള്‍ പോകുന്നതും അപകമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ഒഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

pathram desk 1:
Related Post
Leave a Comment