നിര്‍മാതാവിന്റെ സൈക്കോളജിക്കല്‍ മൂവ്? മമ്മൂട്ടിയെ നായകനാക്കി ദലീപ് സിനിമ ചെയ്യുന്നു!!!

മമ്മൂട്ടിയെ നായകനാക്കി ദിലീപ് സിനിമ ചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുപൂര്‍ണമായും നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍. ഇത്തരത്തിലൊരു വാര്‍ത്തയില്ലെന്നും പൂര്‍ണമായും വ്യാജവാര്‍ത്തയാണെന്നും ദിലീപ് ഓണ്‍ലൈന്‍ അറിയിച്ചു. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കന്‍ ആണ് ദിലീപിന്റെ പുതിയ ചിത്രം. ദുബായിലാകും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

ദിലീപ് ഓണ്‍ലൈനിന്റെ കുറിപ്പ് ഇങ്ങനെ ‘ഒരു ഓണ്‍ലൈന്‍ മാധ്യമം ദിലീപേട്ടനെ സംവിധായകനാക്കിയതറിഞ്ഞു, സന്തോഷം. ദിലീപ് വാര്‍ത്തകള്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയാത്തതുകൊണ്ടാണെന്നാ ആദ്യം തോന്നിയത്, പക്ഷേ പിന്നീടാണറിഞ്ഞത് ഒരു നിര്‍മാതാവിന്റെ സൈക്കളോജിക്കല്‍ നീക്കമാണ് ഇതെന്ന്.

ഞങ്ങള്‍ ദിലീപേട്ടനുമായും, ഉദയേട്ടനുമായും ബന്ധപ്പെട്ടിരുന്നു. അവരാരും അങ്ങിനെയൊന്നും ചിന്തിച്ചിട്ടുപോലുമില്ലത്രെ. എല്ലാ ദിലീപ് ഫാന്‍സ് അംഗങ്ങളും ഇതൊരറിയിപ്പായ് എടുക്കുക,വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാവാതിരിക്കുക. കുറഞ്ഞ പക്ഷം വാര്‍ത്ത വരുന്നതെവിടെയാണെന്നെങ്കിലും നോക്കുക.

pathram desk 1:
Related Post
Leave a Comment