അതുക്കും മേലെ..! 149 രൂപയുടെ റീചാര്‍ജില്‍ ദിവസേന 3 ജി.ബി ഡാറ്റ..!!! എയര്‍ടെലിനെ കടത്തിവെട്ടി വീണ്ടും ജിയോ

ടെലികോം വിപണിയില്‍ എയര്‍ടെല്‍-ജിയോ മത്സരം മൂര്‍ച്ഛിക്കുന്നു. എയര്‍ടെല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓഫറുകളെ മറികടക്കാന്‍ പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് ജിയോ.

ജിയോയുടെ പുതിയ ഓഫറുകള്‍ എല്ലാ സര്‍ക്കിളുകളിലെയും വരിക്കാര്‍ക്കും ലഭ്യമാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ ഓഫറുകള്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്. 1.5 ജിബി അധിക ഡേറ്റ നിലവിലെ പ്ലാനില്‍ തന്നെ നല്‍കുന്നതിനാണ് തീരുമാനം.

ഇപ്പോള്‍ ജിയോയുടെ 149 രൂപ പ്ലാനില്‍ ദിവസം 1.5 ജിബി ഡേറ്റ ലഭിക്കുന്നുണ്ട്. പുതിയ ഓഫര്‍ പ്രകാരം ഇനി മുതല്‍ 149, 349, 399, 449 പ്ലാനുകളില്‍ ദിവസം മൂന്നു ജിബി ഡേറ്റ ലഭിക്കും. എല്ലാ വരിക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. 198, 398, 448, 498 പ്ലാനുകള്‍ക്ക് നിലവില്‍ ദിവസം 2 ജിബി ഡേറ്റയാണ് ലഭിക്കുക. ഇത് ഇനി മുതല്‍ ദിവസം 3.5 ജിബി ഡേറ്റയായി വര്‍ധിക്കും.

299 രൂപ പ്ലാനില്‍ നിലവില്‍ ദിവസം 3 ജിബി ഡേറ്റയാണ് ലഭിച്ചിരുന്നത്. ഇത് ദിവസം 4.5 ജിബിയായി വര്‍ധിക്കും. 509 പ്ലാനില്‍ 4 ജിബി ഡേറ്റയാണ് നല്‍കുന്നത് ഇത് ഇനി മുതല്‍ 5.5 ജിബി ഡേറ്റ ദിവസവും ലഭിക്കും.

ഇതിനു പുറമെ മൈജിയോ ആപ്പ് വഴി 300 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ റീചാര്‍ജ്ജ് ചെയുന്നവര്‍ക്കും ഓഫറുകളുണ്ട്. ഇവര്‍ ഫോണ്‍പേയിലൂടെയാണ് റീചാര്‍ജ് ചെയുന്നത് എങ്കില്‍ 100 രൂപയുടെ ഇളവ് ലഭിക്കും. 399 രൂപ പ്ലാനിന് 299 രൂപ നല്‍കിയാല്‍ മതിയെന്ന് സാരം.

pathram desk 1:
Related Post
Leave a Comment