അമ്മയുടെ അടുത്തിരുന്ന് മീനാക്ഷി സമാധാനിപ്പിച്ചു; മുത്തച്ഛന്റെ കാല് തൊട്ടുവന്ദിച്ചു; ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു; മടങ്ങും മുന്‍പ് മധുവിനെ ആശ്വസിപ്പിച്ച് ദിലീപ്

അച്ഛന്റെ മരണത്തില്‍ തളര്‍ന്നിരുന്ന മഞ്ജുവിനെ ആശ്വസിപ്പിക്കാനായി മകള്‍ മീനാക്ഷിയും മുന്‍ ഭര്‍ത്താവ് ദിലീപും എത്തിയത് അതീവ രഹസ്യമായി. മാധ്യമങ്ങള്‍ക്ക് ഒരു വിവരം പോലും അറിയിക്കാതെ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ വീട്ടില്‍ എത്തിയത് ഇങ്ങനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
രാത്രി എട്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. അതിന് തൊട്ടുമുമ്പാണ് വീട്ടിലേക്ക് ദിലീപും മകളുമെത്തിയത്. ഇരുവരും വരുന്നതിന് മുമ്പായി അമ്മയുടെ നിയുക്ത ജനറല്‍ സെക്രട്ടറിയും ദിലീപിന്റെ ഉറ്റ സുഹൃത്തുമായ ഇടവേള ബാബു മഞ്ജുവിന്റെ വീട്ടിലെത്തി. സൗകര്യങ്ങള്‍ ഒരുക്കി. അധികം വൈകാതെ അച്ഛനും മകളും എത്തി. ദിലീപിന്റെ സഹോദരന്‍ അനൂപും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

രാത്രി ഏഴേമുക്കാലോടെയാണ് ദിലീപും മീനാക്ഷിയും എത്തിയത്. ഒരു മണിക്കൂറോളം വീട്ടിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഇരുവരും. നേരെ വീട്ടിനുള്ളിലേക്കാണ് പോയത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും മുന്‍കൂട്ടി അറിവില്ലായിരുന്നു. ഇവരെത്തിയതിന് ശേഷം മുന്‍ എംഎല്‍എകൂടിയായ ടിവി ചന്ദ്രമോഹന്‍ മാത്രമാണ് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. ദിലീപിനും മീനാക്ഷിക്കും അസൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കി ഇടവേള ബാബുവും. സംയുക്താവര്‍മ്മയും ഗീതൂ മോഹന്‍ദാസും പൂര്‍ണ്ണിമാ ഇന്ദ്രജിത്തും അടക്കമുള്ള മഞ്ജുവിന്റെ സിനിമാക്കാരായ സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മീനാക്ഷിയും ദിലീപും എത്തിയപ്പോള്‍ മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരും വീട്ടിലുണ്ടായിരുന്നു. മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാന്‍ സഹോദരീ പുത്രിയോട് മധു ആവശ്യപ്പെട്ടു. മീനാക്ഷി അത് അനുസരിച്ചു. അതിന് ശേഷം അമ്മ മഞ്ജു വാര്യരുടെ അടുത്ത് ഇരുന്നു. ആകെ തളര്‍ന്ന അമ്മയെ സമാധാനിപ്പിക്കാന്‍ മീനാക്ഷിയുടെ ശ്രമം. ഇതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് മൃതദേഹം എടുത്തത്. ഈ സമയം വീട്ടിനുള്ളില്‍ തന്നെ മീനാക്ഷിയും ദിലീപും ഇരുന്നു. ഇതിനിടെ വീട്ടിലേക്ക് വന്നത് ടിവി ചന്ദ്രമോഹന്‍ മാത്രം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മധു തിരിച്ചെത്തും വരെ ദിലീപും മകളും വീട്ടിനുള്ളില്‍ തന്നെ ഇരുന്നു.

സംസ്‌കാര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞെത്തിയ മധുവിനെ ദിലീപ് ആശ്വസിപ്പിച്ചു. അതിന് ശേഷമാണ് പുറത്തിറങ്ങിയത്. അപ്പൂപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാനാണ് താനെത്തിയതെന്ന് വീട്ടിലുണ്ടായിരുന്ന അടുപ്പമുള്ളവരോട് ദിലീപ് വ്യക്തമാക്കിയത്. അത് നന്നായി എന്നായിരുന്നു അവരുടെ പ്രതികരണം. മഞ്ജുവുമായി സംസാരിക്കാനോ ഒന്നും ദിലീപ് മുതിര്‍ന്നില്ല. മകള്‍ മീനാക്ഷിയുടെ ആശ്വാസവും ചില വാക്കുകളില്‍ മാത്രമൊതുങ്ങി. എന്നാല്‍ തന്റെ അച്ഛന്റെ മരണത്തിന് മകളെത്തിയല്ലോ എന്ന ആശ്വാസമാണ് മഞ്ജുവാര്യര്‍ക്കുള്ളത്. ദിലീപ് അറസ്റ്റിലായ സമയത്ത് പോലും അമ്മയില്‍ നിന്ന് അകന്ന് നില്‍ക്കാനായിരുന്നു മീനാക്ഷി താല്‍പ്പര്യം പ്രകടിപ്പിച്ചത്.

അപ്പൂപ്പന്റെ മരണത്തിന് അമ്മയുടെ വീട്ടിലെത്തിയ മീനാക്ഷിയും സ്വാഭാവികമായാണ് ഇടപെടലുകള്‍ നടത്തിയത്. അടുത്ത ബന്ധുക്കളോട് കുശലം പറഞ്ഞു. അമ്മയുടെ അടുത്ത് കുറച്ചു നേരം ഇരുന്ന ശേഷം ദിലീപിന് അടുത്തേക്ക് മാറി. അമ്മാവനായ മധുവാര്യരോടും സംസാരിച്ചായിരുന്നു മീനാക്ഷിയുടെ മടക്കം. അച്ഛന്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ മഞ്ജു വാര്യര്‍ക്ക് നഷ്ട്ടമാകുന്നത് ജീവിതത്തിലെ എല്ലാം പ്രതിസന്ധിയിലും തളരാതെ താങ്ങായി ഒപ്പം നിന്ന ശക്തിയേയാണ്. അതുകൊണ്ട് തന്നെ തീര്‍ത്തും തളര്‍ന്ന അവസ്ഥയിലായിരുന്നു മഞ്ജു. മകളുമായി സംസാരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ. ദിലീപ് എത്തുമെന്ന സൂചന ബന്ധുക്കള്‍ക്ക് കിട്ടിയതോടെ ക്യാമറകള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തി. മൊബൈലില്‍ എടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അര്‍ബുദബാധിതനായിരുന്ന മാധവ വാര്യര്‍ ഞായറാഴ്ചയാണ് മരണമടഞ്ഞത് 73 വയസ്സായിരുന്നു. പുള്ളിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌ക്കാരം കഴിഞ്ഞു. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ടു കൊരുത്തതാണു തന്റെ ചിലങ്കയെന്ന് മഞ്ജു പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അച്ഛന്‍ ചിട്ടിപിടിച്ചും കടം വാങ്ങിച്ചിട്ടുമൊക്കെയാണ് എന്നെ പഠിപ്പിച്ചത് എന്നു മഞ്ജു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വേര്‍പിരിയലായിരുന്നു ചലച്ചിത്ര താരങ്ങള്‍ ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015ലാണ് വിവാഹ മോചിതരായത്.

pathram:
Leave a Comment