അറ്റ്ലസ് രാമചന്ദ്രനുമായുള്ള അഭിമുഖം പുറത്ത് വിട്ട് കൈരളി

കൊച്ചി:മൂന്ന് വര്‍ഷം നീണ്ട ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുന്ന അറ്റ്ലസ് രാമചന്ദ്രന്റെ എക്സ്‌ക്ലൂസീവ് അഭിമുഖം പുറത്ത്‌വിട്ട് കൈരളി.ഇന്ന് രാവിലെ മുതല്‍ കൈരളി ചാനലില്‍ ഒരു എക്സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ പ്രോമോ വീഡിയോ പരസ്യം ചെയ്യുന്നുണ്ട്. ആരുടെ അഭിമുഖമാണെന്ന് വ്യക്താക്കാതെയാണ് കൈരളി അവരുടെ പ്രോമോ നല്‍കുന്നത്. ഈ വ്യക്തി അറ്റ്ലസ് രാമചന്ദ്രനാണ്.

അറ്റ്ലസ് രാമചന്ദ്രന്റെ തത്സമയ അഭിമുഖത്തിനായി കൈരളി ടിവിയുടെ എംഡി ജോണ്‍ ബ്രിട്ടാണ് ദുബായിലേക്ക് പോയി. ജെബി ജംഗ്ഷനിലൂടെയായിരിക്കും അറ്റ്ലസ് രാമചന്ദ്രന്റെ എക്സ്‌ക്ലൂസീവ് അഭിമുഖം പുറത്തുവിടുന്നത്. ഇന്ന് രാത്രി ഒമ്പത് മണിക്കാണ് കൈരളി രാമചന്ദ്രന്റെ അഭിമുഖം പുറത്തു വിട്ടത്…

ദുബായിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ 2015 ഓഗസ്റ്റ് മുതല്‍ ദുബായിലെ ജയിലില്‍ കഴിയുകയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍.

മൂന്ന് വര്‍ഷത്തിലേറെ നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് രാമചന്ദ്രന്റെ മോചനം. 77 കാരനായ രാമചന്ദ്രന് അസുഖ ബാധിതനായിരുന്നു. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ ജയില്‍ മോചനത്തിനായി വിവിധ മലയാളി സംഘടനകള്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

എന്നാല്‍ വായ്പകള്‍ തിരിച്ചടക്കാതെ കേസുകള്‍ തീര്‍പ്പാക്കാനാവില്ലെന്ന നിലപാടിലായിരുന്നു ബാങ്കുകള്‍. ഇതിനിടെ ചില വസ്തുക്കള്‍ വിറ്റ് കടം വീട്ടാനുള്ള നടപടികള്‍ ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. റമദാന്റെ ഭാഗമായുള്ള ഇളവാണോ ജയില്‍ മോചനത്തിനിടയാക്കിയതെന്നും വ്യക്തമല്ല.

pathram desk 2:
Related Post
Leave a Comment