വേറിട്ട മേക്കോവറില്‍ ആസിഫ് അലി,’മന്ദാര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി:കആസിഫ് നായകനാകുന്ന ‘മന്ദാര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ വിജീഷ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുടി നീട്ടി വളര്‍ത്തി വേറിട്ട മേക്കോവറിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തില്‍ ആസിഫ് മൂന്ന് ഗെറ്റപ്പുകളിലാണെത്തുന്നത്. ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍ ആണ് ചിത്രത്തിലെ നായിക.

പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ജേക്കബ് ഗ്രിഗറി, ഗണേഷ്‌കുമാര്‍, അര്‍ജുന്‍ നന്ദകുമാര്‍ ,അര്‍ജുന്‍ അശോകന്‍ ,നന്ദിനി,മാസ്റ്റര്‍ എറിക് എന്നിവരും ചിത്രത്തിലുണ്ട്.എം സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് നിര്‍മ്മിക്കുന്നത്. ബാഹുലാണ് ക്യാമറ. മുജീബാണ് സംഗീതം. ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബെംഗലൂരു എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.

pathram desk 2:
Related Post
Leave a Comment