കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് പുന: പരിശോധിക്കില്ല, ഘടകക്ഷി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹെക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് പുന: പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. മുന്നണി മര്യാദ പാലിച്ചാണ് തീരുമാനം എടുത്തത്. ഘടകക്ഷി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് വിജയിക്കില്ലെന്നതും തീരുമാനത്തെ സ്വാധീനിച്ചെന്നും ഹൈക്കമാന്‍ഡ് പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലെ കലാപത്തില്‍ ഹൈക്കമാന്‍ഡ് ഞെട്ടിയിരിക്കുകയാണ്. തീരുമാനത്തെക്കുറിച്ച് പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നം ഗുരുതരമായാല്‍ ഹൈക്കമാന്‍ഡ് ഇടപെടും.

അതേസമയം, രാജ്യസഭാ സീറ്റ് ലഭിച്ചതോടെ കോട്ടയം ജില്ലാ പഞ്ചായത്ത്? പ്രസിഡന്റ് സ്?ഥാനം കേരള കോണ്‍ഗ്രസ് മണി വിഭാഗം രാജിവയ്ക്കാനൊരുങ്ങുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ്? കുതിരവേലിയാണ് രാജി വയ്ക്കുന്നത്. കേരള കോണ്‍ഗ്രസ്? യു.ഡി.എഫിന്റെ ഭാഗമായതോടെയാണ്? തീരുമാനം. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയ്ക്ക് കൈമാറിയിട്ടുണ്ട്.

സി.പി.ഐ. എം പിന്തുണയോടെയാണ് ഇവിടെ കേരള കോണ്‍ഗ്രസ് ഭരണം നടത്തി വന്നിരുന്നത്. യു.ഡി.എഫിന്റെ ഭാഗമായതോടെ സ്ഥാനം ഒഴിയാന്‍ കെ.എം മണി നിര്‍ദ്ദേശിക്കുകയായിരുന്നു.

മാണിക്ക് സീറ്റ് നല്‍കിയതില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടു എന്നാണ് വിഎം. സുധീരന്‍ പ്രതികരിച്ചത്. ഈ അടവുനയത്തിന്റെ ഗുണഭോക്താക്കള്‍ ബിജെപി ആയിരിക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, അതിന് സ്വീകരിച്ച രീതി വലിയ നാശത്തിലേക്ക് നയിക്കുന്നതാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment