പദ്മാവതിയായി നൂറിന്‍; ചിത്രങ്ങള്‍ പുറത്ത്

കൊച്ചി:ഒമര്‍ ലുലു ഒരുക്കുന്ന അഡാര്‍ ലവിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് പ്രിയാ വാര്യരും റോഷനും. ആ കൂട്ടത്തില്‍ നൂറിന്‍ എന്ന പെണ്‍കുട്ടിയെയും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ചുരുണ്ടമുടിയും നിറപുഞ്ചിരിയുമായി എത്തുന്ന നൂറിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.

സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പദ്മാവതിലെ ദീപികയുടെ വേഷത്തിലാണ് നൂറിന്‍ ഫോട്ടോഷൂട്ട് ചെയ്തത്. റാണി പത്മിനിയുടെ വേഷത്തില്‍ നൂറിന്‍ സുന്ദരിയാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

pathram desk 2:
Related Post
Leave a Comment