കോണ്‍ഗ്രസിലെ യുത്തന്‍മാര്‍ക്ക് എം.എം. മണിയുടെ കിടിലന്‍ ട്രോള്‍….!; ‘രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കണ്ട… വേണേല്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ പോയിട്ടു വാ.. !

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്ത തീരുമാനത്തില്‍ യു.ഡി.എഫില്‍ കലാപം മൂര്‍ച്ഛിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തിനെതിരെ ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിലെ യുവ നേതാക്കളെ പരിഹസിച്ച് മന്ത്രി എം.എം.മണി. രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കേണ്ട, വേണമെങ്കില്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ പോയിട്ടു വാ എന്നാണ് മന്ത്രിയുടെ പരിഹാസം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മണി യുവനേതാക്കളെ ട്രോളിയത്.

രാജ്യസഭ സീറ്റൊന്നും ഇനി പ്രതീക്ഷിക്കണ്ട…. വേണേല്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ പോയിട്ട് വാ…….. ‘യുവ കോണ്‍ഗ്രസ് പോരാളികളെ’

‘നോര്‍ത്ത് ഇന്ത്യ എസ്‌കര്‍ഷന്‍സ്’ ഡല്‍ഹി ടൂര്‍ പാക്കേജ് എന്നെഴുതിയ ഫോട്ടോയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരെ ട്രോളിയുള്ള മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡല്‍ഹിയിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ചിത്രങ്ങളും ഒപ്പമുണ്ട്.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കേണ്ടി വന്നതിന് പിന്നാലെ യുവനേതാക്കളുടെ ഭാഗത്തുനിന്നും കനത്ത പ്രതിഷേധമാണ് നേതൃത്വത്തിന് നേരിടേണ്ടി വരുന്നത്.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment