പത്തു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി കൊല്ലത്ത് പ്രസവിച്ചു!!! കുട്ടിയെ കവറിലാക്കി വീടിന് സമീപം ഉപേക്ഷിച്ചു

കൊല്ലം: പത്തു വര്‍ഷം മുമ്പു മരിച്ചുപോയ ഭര്‍ത്താവിന്റെ അനിയന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലത്തെത്തിയ യുവതി പ്രസവിച്ചു. മഹാരാഷ്ട്ര സ്വദേശിയായ 34 കാരിയാണു കൊല്ലം അഞ്ചാലുംമൂട്ടില്‍ പ്രസവിച്ചത്. പ്രസവശേഷം ഇവര്‍ കുട്ടിയെ പ്ലാസ്റ്റിക്ക് കവറിലാക്കി വീടിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ അനിയന്റെ വിവാഹം കൂടാന്‍ ഇവര്‍ ഒരു മാസം മുമ്പായിരുന്നു കൊല്ലത്ത് എത്തിയത്. ഭര്‍ത്താവ് മരിച്ചതിനാല്‍ കുട്ടി അവിഹിതബന്ധത്തില്‍ ഉണ്ടായതാണോ എന്നും അതുമൂലം കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്നും പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാര്‍ വിവാഹവസ്ത്രം വാങ്ങാനായി പോയാപ്പോള്‍ യുവതി പ്രസവിക്കുകയായിരുന്നു. പ്രസവം നടന്ന ശേഷം കുട്ടി മരിച്ചു എന്നും മറവു ചെയ്യാനായാണ് കവറില്‍ സൂക്ഷിച്ചത് എന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.

പ്രസവശേഷം യുവതിക്കു രക്തസ്രാവം ഉണ്ടാകുകയും ഇവര്‍ ക്ഷീണിതയാകുകയുമായിരുന്നു. ഒപ്പം കടുത്ത വയറു വേദനയും ഉണ്ടായിരുന്നു. രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ ഇവര്‍ കൊല്ലം ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. അസ്വഭാവികത തോന്നിയ ഡോക്ടര്‍ വിശദമായി പരിശോധിച്ചപ്പോള്‍ പ്രസവം നടന്നതായി മനസിലായി.

എന്നാല്‍ യുവതിയോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്നു ഡോക്ടര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി മരിച്ചു പോയി എന്നും മൃതദേഹം കവറിലാക്കി ഉപേക്ഷിച്ചു എന്നും യുവതി പോലീസിനോടു പറയുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment