ഇടവേളയ്ക്ക് ശേഷം വീണ്ടും ക്ലാസിക്കല്‍ നൃത്തവുമായി ലാലേട്ടന്‍!!! റിഹേഴ്‌സൽ വൈറല്‍ വീഡിയോ

ഒരിടവേളയ്ക്ക് ശേഷം സെമി ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കാനൊരുങ്ങി ജനപ്രിയം താരം മോഹന്‍ലാല്‍. കമലദളം എന്ന ചിത്രത്തിലൂടെയാണ് നര്‍ത്തകനായ മോഹന്‍ലാലിനെ മലയാളി എന്നും ഓര്‍ക്കുന്നത്. ഇരുവര്‍ എന്ന സിനിമയിലെ മധുബാലയ്ക്കൊപ്പം ആടിത്തകര്‍ത്ത ‘നറുമുഖയേ നറുമുഖയേ’ എന്ന ഗാനത്തിനാണ് മോഹന്‍ലാല്‍ വീണ്ടും ചുവടുവയ്ക്കുന്നത്. നടിയും നര്‍ത്തകിയുമായ സ്വാസികയാണ് മോഹന്‍ലാലിനൊപ്പം എത്തുന്നത്.

ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഒരു ഷോയ്ക്ക് വേണ്ടി ഇരുവരും പരിശീലനം നടത്തുന്നതിന്റെ വീഡിയോ സ്വാസികയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവര്‍ ഇറങ്ങി ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ ചെറുപ്പവും പ്രസരിപ്പുമായി മോഹന്‍ലാല്‍ ആ ഗാനത്തിന് ചുവടുവയ്ക്കാന്‍ പോകുന്നതിന്റെ ആവേശത്തിലും പ്രതീക്ഷയിലുമാണ് ആരാധകര്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ എല്ലാവര്‍ക്കും സുപരിചിതയാണ് സ്വാസിക.

Similar Articles

Comments

Advertismentspot_img

Most Popular