കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നരിപ്പറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിലാണ് സംഭവം.

പുലര്‍ച്ചെ ഡോക്ടറെ കാണാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു നാണു മാസ്റ്റര്‍.ഭാഗികമായി കത്തിനശിച്ച കാറിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവും അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.

pathram desk 1:
Related Post
Leave a Comment