റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു!!! സംഭവിച്ചത് (വീഡിയോ)

മുംബൈ: റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു. തിങ്കളാഴ്ച മുംബൈയിലെ ബാന്ദുപ്പിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചതോടെ ഇയാള്‍ ചാടിയെഴുന്നേറ്റ് പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് എറിയുന്നത് വീഡിയോയില്‍ കാണാം. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് റസ്റ്റോറന്റിലുണ്ടായിരുന്ന ആളുകള്‍ മുഴുവന്‍ ഭയന്ന് നില്‍ക്കുന്നതും കാണാം.

pathram desk 1:
Related Post
Leave a Comment