നിപ്പ പ്രതിരോധ മരുന്നെന്ന പേരില്‍ കോഴിക്കോട് വ്യാജമരുന്ന് വിതരണം!!! മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വസ്ഥ്യം

കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്കെതിരായ മരുന്നെന്ന പേരില്‍ കോഴിക്കോട് മണാശേരി ഹോമിയോ ആശുപത്രിയില്‍ നിന്നാണ് വ്യാജമരുന്ന് വിതരണം ചെയ്തു. മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ഇന്നലെയാണ് ഹോമിയോ ആശുപത്രി ജീവനക്കാര്‍ ഡോക്ടര്‍ ഇല്ലാത്ത സമയത്ത് മരുന്ന് വിതരണം ചെയ്തത്. നിപ്പ വൈറസിന് ഹോമിയോയില്‍ പ്രതിരോധ മരുന്നില്ലെന്ന് മന്ത്രിയടക്കം അറിയിച്ചിരുന്നു.

അതേസമയം, നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് നല്ലൂര്‍ സ്വദേശി വൈഷ്ണവാണ് പിടിയിലായത്. ഫറോഖ് പോലീസാണ് ഇയാളെ പിടികൂടിയത്.

pathram desk 1:
Related Post
Leave a Comment