താനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതു വച്ചതായി സമ്മതിച്ച് ബോളിവുഡ് താരവും നിര്‍മാതാവുമായ അര്‍ബാസ് ഖാന്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇന്ന് രാവിലെ താനെ പൊലിസ് വിളിച്ചുവരുത്തിയിരുന്നു.അഞ്ചു വര്‍ഷമായി വാതുവെപ്പില്‍ സജീവമാണെന്നും വാതുവയ്പുമായി ബന്ധപ്പെട്ട് തനിക്ക് ഇതുവരെ 2.80 കോടി രൂപ നഷ്ടമായിട്ടുണ്ടെന്നും അര്‍ബാസ് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
രാജ്യത്തെ വലിയ വാതുവയ്പുകാരിലൊരാളും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളുമായ സോനു ജലാനാണ് പൊലിസിനോട് അര്‍ബാസ് ഖാന്റെ പേര് വെളിപ്പെടുത്തിയത്. സോനുവിനെയും അര്‍ബാസിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്യല്‍.
അര്‍ബാസ് ഖാനും താനും തമ്മില്‍ വഴക്കുണ്ടാക്കി പിരിഞ്ഞെന്നാണ് സോനു ജലന്‍ പൊലിസിന് നല്കിയ മൊഴി. മൂന്നു കോടിയോളം രൂപയ്ക്കാണ് വാതുവെപ്പ് നടത്തിയതെന്നും അത് തനിക്ക് ഇതുവരെ അര്‍ബാസ് തന്നിട്ടില്ലെന്നും സോനു മൊഴി നല്കി.
കോടികള്‍ വാതുവയ്ക്കുന്ന നിരവധി പ്രമുഖകരുടെ പേരുകള്‍ സോനു അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ നിരവധി പ്രമുഖരുടെ പേരുകള്‍ ഉള്ളതായാണ് വിവരം.
Leave a Comment